ഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും ചേര്‍ന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം നല്കി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമാന്തര ശക്തിയായി മാറുക എന്ന ലക്ഷത്തോടെയാണ് സ്വരാജ് പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷന് പറഞ്ഞു. പാര്‍ട്ടിയുടെ പ്രഥമ കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി യോഗേന്ദ്ര യാദവിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
രാഷ്ട്രീയം സ്വരാജ് പാര്‍ട്ടിയ്ക്ക് തൊഴിലല്ല പകരം സമൂഹ നന്മ ലക്ഷ്യം വെച്ചുള്ള ഉദ്യമമാണെന്നും യാദവ് പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തികളുടെ പേരില്‍ എഎപിയില്‍ നിന്നും പുറത്താക്കപ്പെട്ട യാദവ് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരേയും ആഞ്ഞടിച്ചു. രാഷ്ട്രീയത്തിലെ വൈറസിനെ ഇല്ലാതാക്കാനായി രാഷ്ട്രീയത്തിലിറങ്ങിയ കെജ്രിവാളിനെ അതേ രോഗം പിടികൂടിയിരിക്കുകയാണെന്നായിരുന്നു യാദവിന്റെ വിമര്‍ശനം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഴിച്ച് പണി മോഹിച്ച പൊതുജനത്തിന്റെ വോട്ടില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിക്കുകയാണെന്നും യാദവ് പറഞ്ഞു.
Discussion about this post