കൊച്ചി: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദചാമിയെ തൂക്കിലേറ്റു എന്ന ആള്‍ക്കുട്ടവാദത്തിനൊപ്പം ചേരാന്‍ സിപിഎം ഇല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഗോഡ്സെയായാലും ഗോവിന്ദസ്വാമി ആയാലും വധശിക്ഷ അനീതിയാണെന്നും പാടില്ല എന്നാണ് പാര്‍ട്ടി നിലപാടെന്നും എം.എ ബേബി വ്യക്തമാക്കി മാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് ബേബി ഇക്കാര്യം വ്യക്തമാക്കുന്നത്.
2013ലെ കേന്ദ്രകമ്മിറ്റി തീരുമാനം ലേഖനത്തില്‍ ബേബി വിശദീകരിക്കുന്നുണ്ട്. ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും പഠനത്തിനുംശേഷമാണ് വധശിക്ഷ പാടില്ല എന്ന നിലപാടില്‍ സിപിഎം എത്തിയത്. മുന്‍പ് പലപ്പോഴും വധശിക്ഷയെ ഇടത് സര്‍ക്കാരുകള്‍ അനുകൂലിച്ചിട്ടുമുണ്ടെന്നും ബേബി പറയുന്നു. സൗമ്യ വധക്കേസിലെ കുറ്റവാളിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് സിപിഐഎം നിലപാട്. ഹൈക്കോടതി അംഗീകരിച്ച കൊലപാതകം എന്ന കുറ്റം സുപ്രീംകോടതി സ്വീകരിച്ചില്ല. അത് വീണ്ടും പുനഃസ്ഥാപിച്ച് ഗോവിന്ദസ്വാമിക്ക് കൊലപാതകത്തിനുളള ശിക്ഷ ലഭിക്കണം.വധശിക്ഷ നിര്‍ത്തലാക്കണമെന്ന നിലപാട് ഇപ്പോഴും നിയമഭേദഗതിയിലൂടെ നടപ്പാക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഗോവിന്ദസ്വാമിയുടെ കാര്യത്തില്‍ ഈ സംവാദത്തിന് യാതൊരു സ്വാധീനവും ചെലുത്താനാവില്ലെന്ന കാര്യവും മറക്കരുതെന്നും ബേബി പറയുന്നു.
വധശിക്ഷയുടെ നിര്‍ത്തലാക്കലിനായി പാര്‍ട്ടി വാദിക്കും. ഇന്ത്യയില്‍ വധശിക്ഷ നടത്തപ്പെടുന്നത് വസ്തുനിഷ്ഠമല്ലാതെയാണ്. അത് മനുഷ്യത്വരഹിതവും നടപ്പാക്കി കഴിഞ്ഞാല്‍ തിരുത്താനാവാത്തതുമാണ്. വധശിക്ഷയുടെ സ്ഥാനത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലും ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലും ജീവിതകാലം മുഴുവനുമുളള റദ്ദാക്കാനാവാത്ത തടവ് നല്‍കി ശിക്ഷിക്കണം.
വധശിക്ഷ സംബന്ധിച്ച് ലാ കമ്മീഷന്‍ പുറപ്പെടുവിച്ച സമീപന രേഖയില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം വളരെ പ്രസക്തമാണെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.
Discussion about this post