ഡല്‍ഹി: കേരളാ ഹൈക്കോടതിയിലെ മാധ്യമങ്ങള്‍ക്കായുള്ള റൂം തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെ.യു.ഡബ്ള്യു.ജെ) സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. സൗഹാര്‍ദപൂര്‍ണമായ അന്തരീക്ഷത്തില്‍ കേരളത്തിലെ എല്ലാ കോടതികളിലും പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ഒരുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹൈക്കോടതിയിലെയും മറ്റ് കോടതികളിലെയും മീഡിയ റൂം അടിയന്തിരമായി തുറക്കാന്‍ ഉത്തരവിടണം. സ്വതന്ത്രവും സുരക്ഷിതവുമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കണം. മാധ്യമങ്ങളെ വിലക്കുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കെ.യു.ഡബ്ള്യു.ജെക്ക് വേണ്ടി അഭിഭാഷകന് വില്‍സ് മാത്യു മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post