ശ്രീനഗര്‍: പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ പ്രതിഷേധവുമായി പ്രദേശ വാസികള്‍ രംഗത്തെത്തി. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് ക്യാമ്പുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്. മുസാഫറാബാദ്, കോട്ട്ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിറ്റ്, ദയാമെര്‍, നീലം താഴ്വര എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്.
ഇന്ത്യക്കെതിരെയുള്ള നിഴല്‍യുദ്ധത്തിന് പാക് ചാര സംഘടനയായ ഐഎസ്ഐ തങ്ങളുടെ പ്രദേശത്തെ ഉപയോഗിക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. താലിബാന്റെ ഭീകര ക്യാമ്പുകള്‍ നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി. പാക് അധീന കശ്മീരികളാണ് ഇത്തരം തീവ്രവാദ സംഘടനകളെ ഏറ്റവും കൂടുതല്‍ വെറുക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
#WATCH Local people and leaders in various parts of PoK protest against terror camps which they confirm are thriving there. pic.twitter.com/1qR5LHJnQD
— ANI (@ANI) October 6, 2016
Discussion about this post