ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വകുപ്പ് മാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിര്‍ത്തിക്കൊണ്ട് പ്രധാന വകുപ്പുകളുടെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറാനുള്ള ആലോചനകളാണ് ഇപ്പോള്‍ തകൃതിയായി നടക്കുന്നത്. ഇതിന്റെ ഭാഗമായി എഐഎഡിഎംകെയുടെ പ്രമുഖനേതാക്കള്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയേയും ഗവര്‍ണറേയും കണ്ടു.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ അസുഖത്തില്‍ അഭ്യൂഹങ്ങള്‍ തുടരുമ്പോഴും ഏറെക്കാലം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഭരണകക്ഷിയിലെ മൂന്ന് പ്രധാനികളെ താല്‍ക്കാലിക മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണച്ചിരുന്നു. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, ജയലളിതയുടെ വിശ്വസ്തനായ ഒ.പനീര്‍ശെല്‍വം, പൊതുമരാമത്ത് മന്ത്രി എടപ്പടി കെ. പളനിസാമി എന്നിവരെയാണ് കണ്ടെത്തിയത്. ജാതി രാഷ്ട്രീയം നിലനില്‍ക്കുന്ന തമിഴക രാഷ്ട്രീയത്തില്‍ ജയലളിതയ്ക്ക് പകരം മറ്റൊരാളെ കണ്ടെത്തുന്നത്് അടുത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനേയും ബാധിച്ചേക്കുമെന്നാണ്. ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിര്‍ത്തി, പ്രധാനവകുപ്പുകളുടെ ചുമതല മറ്റുള്ളവര്‍ക്ക് കൈമാറാനാണ് സാധ്യത.
ജയയുടെ അസുഖം അതിവേഗം മാറി സാധാരണ നിലയിലേക്കു മടങ്ങുന്നതായാണ് എ.ഐ.എ.ഡി.എം.കെ. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു മുഖ്യമന്ത്രിക്കുള്ള സാധ്യത ഉദിക്കുന്നേയില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ഇതും പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചേക്കും.
Discussion about this post