ഛണ്ഡിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭീഷണി സന്ദേശങ്ങളോടെ പാകിസ്ഥാനില്‍ നിന്ന് ബലൂണ്‍ വന്നതിന് പിന്നാലെ ഇന്ത്യാ വിരുദ്ധ സന്ദേശം എഴുതിയ ആപ്പിള്‍ കണ്ടെത്തി. ഹരിയാനയിലെ സിര്‍സയിലാണ് ആപ്പിള്‍ കണ്ടെത്തിയത്. പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് സിര്‍സ സ്വദേശിയായ പ്രയാഗ് എന്നയാള്‍ വാങ്ങിയ ആപ്പിളിലാണ് ഇന്ത്യാ വിരുദ്ധ സന്ദേശം എഴുതിയിരിക്കുന്നത്.
ഇന്ത്യന്‍ നായ്ക്കള്‍ തിരിച്ചു പോകുക, ഞങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികളാണ്, ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. ഇംഗ്ലീഷിലാണ് ഈ സന്ദേശം എഴുതിയിരിക്കുന്നത്. തുടര്‍ന്ന് പ്രയാഗ്, സിര്‍സ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ആപ്പിള്‍ എവിടെ നിന്നാണ് പ്രാദേശിക വിപണിയില്‍ എത്തിയതെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് സിര്‍സ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഗര്ദയാല് സിംഗ് പറഞ്ഞു. ഇന്ത്യാ വിരുദ്ധ സന്ദേശം കണ്ടത് കശ്മീരില്‍ നിന്ന് എത്തിച്ച ആപ്പിളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ്.എച്ച്.ഒ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇന്ത്യാ വിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ ബലൂണുകള്‍ പഞ്ചാബ്, രാജസ്ഥാന് എന്നിവടങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്.
Discussion about this post