ചെന്നൈ: ശ്വാസതടസത്തെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ദ ഹിന്ദു മുന്‍ എഡിറ്റര്‍ മാലിനി പാര്‍ഥസാരഥിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജയലളിതയെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയെന്നും അവര്‍ വ്യക്തമാക്കി.
ശ്വാസനാള ശസ്ത്രക്രിയയ്ക്കു ശേഷം ജയലളിതയുടെ ആരോഗ്യനിലയില്‍ ആശാവഹമാംവിധം പുരോഗതിയുണ്ടായിട്ടുണ്ടെന്നും അവരുടെ ട്വീറ്റില്‍ ഉണ്ട്.
Jayalalitha making good progress after tracheostomy & not on ventilator
Great sign!— Malini Parthasarathy (@MaliniP) October 8, 2016
Discussion about this post