ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും പോലീസുകാരനും കൊല്ലപ്പെട്ടു. കശ്മീരിലെ പാംപോറിലാണ് ഭീകരാക്രമണം ഉണ്ടായത്. പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ കയറിയ ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് സൈന്യം. കഴിഞ്ഞ 24 മണിക്കൂറായി സൈന്യം കെട്ടിട സമുച്ചയം വളഞ്ഞിരിക്കുകയാണ്.ചൊവ്വാഴ്ച രാവിലെ ആറോടെയാണ് വീണ്ടും വെടിവയ്പ് ആരംഭിച്ചത്. കെട്ടിടത്തിനുള്ളില്‍ നിലവില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിപ്പുണ്ട്.
Discussion about this post