കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന് 100 കോടിയിലേക്ക് കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ മൂന്നാഴ്ചക്കുള്ളില്‍ തന്നെ മലയാള സിനിമയിലെ നിലവിലുള്ള റെക്കോര്‍ഡുകള്‍ പുലിമുരുകന് തകര്‍ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
300ലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ 250 തിയേറ്ററുകളിലെങ്കിലും രണ്ടു ആഴ്ചവരെയും 200 തിയേറ്ററുകളില്‍ മൂന്ന് ആഴ്ച വരെയും പുലിമുരുകന് പ്രദര്‍ശനം തുടര്‍ന്നേക്കാം. സാധാരണ സിനിമകള്‍ക്ക് ഇത്രയും തിയേറ്റര്‍ ലഭിക്കാറില്ല. അതുകൊണ്ട് തന്നെ പുലിമുകുന് 100 കോടിയിലെത്താനാവുമെന്നാണ് സിനിമാ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോശം അഭിപ്രായങ്ങള്‍ ചിത്രത്തിന് ലഭിക്കാത്തതും ഫാന്‍സുകാര്‍ക്ക് പുറമെയുള്ളവര്‍ വരെ ആദ്യ ദിനങ്ങളില്‍ തന്നെ ഏറ്റെടുത്തതും പുലിമുരുകന് അനുകൂലമാണ്. ഫാന്‍സുകാര്‍ മാത്രം ഏറ്റെടുത്താല്‍ ചിത്രത്തിന് റെക്കോര്ഡിടാനാവില്ല. അതിന് കുടുംബ പ്രേക്ഷകര്‍കൂടി തിയേറ്ററുകളിലെത്തെണം.
ആദ്യ വാരത്തിന് ശേഷം കുടുംബം ചിത്രം ഏറ്റെടുത്താല്‍ പിന്നെ പുലിയെ പിടിച്ചാല്‍ കിട്ടില്ലെന്നും പറയുന്നവരുണ്ട്. ഇനി 100-ല്‍ എത്തിയില്ലെങ്കില്‍ തന്നെ മലയാള സിനിമയിലെ റെക്കോര്‍ഡ് കളക്ഷന്‍ എന്ന നേട്ടം അനായാസം പുലിമുരുകന് സ്വന്തമാക്കാനാവും. മോഹന്‍ലാലിന്റെ ദൃശ്യം, പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീന്, നിവിന്‍ പോളിയുടെ പ്രേമം എന്നിവക്കാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ഇതുവരെ ലഭിച്ചിരിക്കുന്നത്.
Discussion about this post