ഡല്‍ഹി: ഗോവയില്‍ നടക്കാനിരിക്കുന്ന എട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഔദ്യോഗിക ചിഹ്നമായി താമര ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം. ചിഹ്നം തെരഞ്ഞെടുത്തതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് രാജ്യസഭാഗമായ ശാന്താറാം നായിക്ക് ആരോപിച്ചു. അടുത്ത വര്‍ഷം നടക്കേണ്ട സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഉച്ചകോടിക്കും ബിജെപി ചിഹ്നം ഉപയോഗിച്ചതെന്ന് രാജ്യസഭാംഗം ശാന്താറാം നായിക് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
ബിജെപിയുടെ ചിഹ്നം മരവിപ്പിക്കണമെന്നും ശാന്താറാം പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 15-16 തിയ്യതികളിലാണ് ബ്രിക്സ് ഉച്ചകോടി. അടുത്തവര്‍ഷം ജനവരി തുടക്കത്തോടെ ഗോവയില്‍ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്രിക്‌സിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തടക്കം സ്ഥാപിക്കുന്ന ബോര്‍ഡുകളിലും പരസ്യങ്ങളും നല്‍കിയിരിക്കുന്ന താമര ചിഹ്നം ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പ്രചാരണമായിരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. എന്നാല്‍ ദേശീയ പുഷ്പമായ താമര ഉപയോഗിക്കുന്നതില്‍ അപകാതയില്ലെന്നും, അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പുമായി ഇതിന് എന്ത് ബന്ധമെന്നും ബിജെപി ചോദിക്കുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
Discussion about this post