ഡല്‍ഹി: പൊതു ശൗചാലയങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ആപ്പ് നിര്‍മ്മിച്ച് കേന്ദ്രസര്‍ക്കാര്‍. യാത്രക്കാര്‍ക്ക് സൗകര്യമാകുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ മാപ്പില്‍ റെസ്റ്റോറന്റുകളും എടിഎമ്മുകളും കണ്ടെത്താന്‍ കഴിയുന്നതു പോലെ ഈ ആപ്പില്‍ ശൗചാലയങ്ങള്‍ എവിടെയുണ്ടെന്ന് കണ്ടെത്താം. നവംബര്‍ അവസാനത്തോടെ ഡല്‍ഹിയില്‍ ഇത് നിലവില്‍ വരും.
5100 ശൗചാലയങ്ങളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. നഗര വികസന മന്ത്രാലയത്തിനു കീഴിലാണ് ആപ്പ് നിര്‍മിച്ചത്. ഷോപ്പിംഗ് കോംപ്ലക്സുകളിലെയും മാളുകളിലെയും ടോയ്ലെറ്റുകളും ഇതില്‍ കാണിക്കും. ശൗചാലയങ്ങളുടെ വൃത്തിയും നിലവാരവും രേഖപ്പെടുത്താനുള്ള സംവിധാനവും അടുത്ത ഘട്ടത്തില്‍ ഇതില്‍ ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post