Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘മാധ്യമത്തിലും മീഡിയവണ്ണിലും നായിക്കൊരണം ജേണലിസം’ ‘ഐഎസ് ലേഖനം കൊള്ളേണ്ടിടത്ത് കൊണ്ടു’ ഐഎസ് വിഷയത്തിലെ വിവാദ ലേഖനം സംബന്ധിച്ച് കെ.എം ഷാജിയുടെ മറുപടി

by Brave India Desk
Oct 16, 2016, 12:56 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

km-shajiഐഎസ് അനുകൂല വികാരം കേരളത്തില്‍ വേരുറപ്പിച്ചതിന് പിന്നില്‍ മതപണ്‍ഡിതന്മാരെയും രാഷ്ട്രീയ നേതൃത്വങ്ങളെയും വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവും എംഎഎല്‍എയുമായ കെ.എം ഷാജി എഴുതിയ ലേഖനം സംബന്ധിച്ച വിവാദം തുടരുന്നു. ലേഖനത്തിനെതിരെ ജമാ അത്ത് ഇസ്ലാമി തുടങ്ങിയ സംഘ
നകള്‍ രംഗത്തെത്തിയതിന് പിറകെ അവര്‍ക്ക് മറുപടിയുമായി കെ.എം ഷാജിയും രംഗത്തെത്തി. വിഷയത്തില്‍ കെ.എം ഷാജയെ മുസ്ലിംലീഗ് ശാസിച്ചു തുടങ്ങിയ വാര്‍ത്തക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാജി മറുപടി നല്‍കി.
മാധ്യമത്തിലും മീഡിയാവണ്‍ ചാനലിലും നായിക്കൊരണം ജേര്‍ണ്ണലിസത്തിനു പഠിക്കുന്ന സുഹൃത്തെ നിങ്ങള്‍ക്കു കാര്യങ്ങള്‍ ഇത്രമാത്രം കൊള്ളാന്‍ എന്താപ്പൊ ഇവിടെ ഉണ്ടായെ ..?
ഇതു ലീഗ് സംസ്ഥാന കമ്മിറ്റി കൂടി എന്നെ ലേഖനം എഴുതാന്‍ ചുമതലപ്പെടുത്തിയതല്ല എന്നു കുഞ്ഞാലികുട്ടി സാഹിബ് തന്നെ പറഞ്ഞില്ലെ ..എന്നിങ്ങനെയാണ് ഷാജിയുടെ പ്രതികരണം-
മാതൃഭൂമിയില്‍ എഴുതിയ ലേഖനം കൊള്ളേണ്ടിടത്ത് കൊളേണ്ടതുപോലെ കൊണ്ടു എന്നതില്‍ സന്തോഷമുണ്ട് എന്ന് കാണിച്ച് മറ്റൊരു വിശദീകരണം കൂടി കെ.എം ഷാജി നല്‍കിയിരുന്നു.
‘കൂലിത്തൊഴിലാളികളുടെ പ്രതികരണവും ജമാഅത്ത് പത്രവുമൊക്കെ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട് ! ഐ എസ്സ് നെ ചര്‍ച്ച ചെയ്യും മുമ്പ് കേരളത്തിലെ ഭരണകൂടവും സാംസ്‌കാരിക,രാഷ്ട്രീയ പൊതുസമൂഹവും ഇവ്വിഷയത്തിലെടുക്കേണ്ട(എടുക്കേണ്ടിയിരുന്ന)നിലപാടുകളെന്തായിരുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് മുഖ്യമായും ഞാനീ ലേഖനത്തില്‍ ചെയ്തത്!-എന്നിങ്ങനെയായിരുന്നു മറുപടി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
ഇന്നലെ സംസ്ഥാന ലീഗ് സെക്രട്ടറിയേറ്റില്‍ നടന്നതിങ്ങനെ
പ്രാര്‍ത്ഥനക്കു ശേഷം സെക്രട്ടറി എഴുനേറ്റു സ്വാഗതം പറഞ്ഞു
ശേഷം
അജണ്ട വിശദീകരിച്ചുകൊണ്ട് അദ്ധേഹം പറഞ്ഞു
‘നമ്മള്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു ഈ യോഗം ചേര്‍ന്നതെങ്കിലും ജമാഅത്തിന്റെ ഷൂറാ ചേര്‍ന്നു മാധ്യമം വഴി അജണ്ട കൊടുത്തയച്ച സ്ഥിതിക്കു അതാണു ഇന്നു നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ‘
ശേഷം
എല്ലാവരും ചേര്‍ന്നു കെ എം ഷാജിയെ 101 ചാട്ടവാറിനടിക്കാനും 10 വര്‍ഷം ജമാഅത്ത് സ്‌കൂളില്‍ സത്യസന്ധത രാജ്യസ്‌നേഹം സമുദായ സ്‌നേഹം എന്നിവ പഠിക്കാന്‍ വിടാനും തീരുമാനിച്ചു
ശേഷം
സമസ്ത , മുജാഹിദ് എന്നീ പ്രസ്ഥാനങ്ങള്‍ക്കെതിരെ ചീത്തവിളിക്കാന്‍ 10 മിനിറ്റ് ഷാജിക്കു അനുവദിച്ചു
ശേഷം
3 ജമാഅത്തു സ്തുതി ഗീതങ്ങള്‍ എല്ലാവരും ചേര്‍ന്നു ചൊല്ലിയ ശേഷം യോഗം പിരിച്ചു വിട്ടു
:::മീഡിയാവണ്‍ :: മാധ്യമം :: കോഴിക്കോട്
മാധ്യമത്തിലും മീഡിയാവണ്‍ ചാനലിലും നായിക്കൊരണം ജേര്‍ണ്ണലിസത്തിനു പഠിക്കുന്ന സുഹൃത്തെ നിങ്ങള്‍ക്കു കാര്യങ്ങള്‍ ഇത്രമാത്രം കൊള്ളാന്‍ എന്താപ്പൊ ഇവിടെ ഉണ്ടായെ ..?
ഇതു ലീഗ് സംസ്ഥാന കമ്മിറ്റി കൂടി എന്നെ ലേഖനം എഴുതാന്‍ ചുമതലപ്പെടുത്തിയതല്ല എന്നു കുഞ്ഞാലികുട്ടി സാഹിബ് തന്നെ പറഞ്ഞില്ലെ ..
ഞാനൊരു പാവം ആരോരുമില്ലാത്ത റോഡില്‍ വീണുകിടക്കുന്ന സാധുവല്ലെ
എന്നെ ഇങ്ങനെ ആക്രമിക്കാന്‍ നിങ്ങളുടെ ഷൂറയും സൂറതാത്തയും
മാധ്യമവും മീഡിയാവണ്ണും സകല പോക്കിരികളും ഒരുമിച്ചിറങ്ങാന്‍ ആക്ച്വലി ആ ലേഖനം ഇത്രമാത്രം കൊണ്ടൊ ..?
ഇനിമേലില്‍
അമീറാണേ സത്യം ഞാനിനി ലേഖനം പോയിട്ട് പെന്നെടുക്കാന്‍ പോലും മിനക്കെടില്ല
ദയവു ചെയ്തു എന്നെ ലീഗില്‍ തിരിച്ചെടുപ്പിക്കാന്‍ ഒന്നു ആ മീഡിയാവണ്‍ റിപ്പോര്‍ട്ടറോട് പറയാന്‍ കനിവുണ്ടാകണം
അതല്ല ഇനിയും ദേഷ്യം തീര്‍ന്നില്ലെങ്കില്‍ നിങ്ങള്‍ പരിശോദിക്കാന്‍ വിട്ടുപോയ എന്റെ ബാക്കി അടിയാധാരം കൂടി അടിയന്‍ മാധ്യമം ആപ്പീസില്‍ എത്തിക്കാം
( കഷ്ടം
സമസ്ഥയുടെ കൂടി ആദരണീയനായ നേതാവു സാദിഖലിതങ്ങള്‍ ഇരിക്കുന്ന മീറ്റിഗില്‍ ഞാന്‍ സംസ്തക്കെതിരെ ആഞ്ഞടിച്ചു എന്നൊക്കെ പറയുമ്പൊ അതു വിശ്വസിക്കാന്‍ മാത്രം നിങ്ങളുടെ അന്തംകമ്മി അനുയായികളാണു (അനുയായികള്‍ ഉണ്ടെങ്കില്‍) ലീഗിലും സമസ്തയിലും ഒക്കെ ഉള്ളതെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടൊ
സമസ്തയെന്ന മഹാപ്രസ്ഥാനത്തോട് ഞങ്ങള്‍കൊക്കെയുള്ള ഇഴയടുപ്പം മുറിച്ചുമാറ്റാന്‍ ഒരു പോറലേല്‍പിക്കാന്‍ നിന്റെയൊന്നും കയ്യിലുള്ള തുരുമ്പിച്ച ബ്ലേഡുകൊണ്ടൊന്നും കഴിയില്ലെന്ന സാമാന്യ ബോധമെങ്കിലും ഉണ്ടാവുന്നതു നല്ലതാണു)

Stories you may like

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

മറ്റൊരു പോസ്റ്റ്-

മാതൃഭൂമിയില്‍ എഴുതിയ ലേഖനം കൊള്ളേണ്ടിടത്ത് കൊളേണ്ടതുപോലെ കൊണ്ടു എന്നതില്‍ സന്തോഷമുണ്ട്!കൂലിത്തൊഴിലാളികളുടെ പ്രതികരണവും ജമാഅത്ത് പത്രവുമൊക്കെ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട് ! ഐ എസ്സ് നെ ചര്‍ച്ച ചെയ്യും മുമ്പ് കേരളത്തിലെ ഭരണകൂടവും സാംസ്‌കാരിക,രാഷ്ട്രീയ പൊതുസമൂഹവും ഇവ്വിഷയത്തിലെടുക്കേണ്ട(എടുക്കേണ്ടിയിരുന്ന)നിലപാടുകളെന്തായിരുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് മുഖ്യമായും ഞാനീ ലേഖനത്തില്‍ ചെയ്തത്! കേവലം വോട്ടുകള്‍ക്ക് വേണ്ടി നിലപാടുകളില്‍ മാറ്റം വരുത്തുകയും താല്‍ക്കാലിക ലാഭങ്ങള്‍ക്ക് വേണ്ടി ഉത്തരവാദിത്വങ്ങള്‍ മറക്കുകയും ചെയ്യുന്നവരെ പരാമര്‍ശിക്കുക എന്നതുമായിരുന്നു ലേഖനത്തില്‍ സ്വീകരിച്ച രീതി.
മറ്റൊന്ന്, കേരളത്തിലെ മുസ്ലിം സമൂഹത്തെ മത തീവ്രവാദത്തികന്റ പിടിയിലകപ്പെടാതെ സൂക്ഷിക്കുകയും അവരുടെ ഊര്‍ജജത്തെ സക്രിയമായി തിരിച്ച് വിടുകയും ചെയ്തതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് സമസ്ത, മുജാഹിദ് പ്രസ്ഥാനങ്ങളാണ്.
എന്നൊക്കെ കേരളത്തില്‍ തീവ്രവാദത്തിന്റെ മുകുളങ്ങള്‍ മുളച്ച് പൊന്തിയിട്ടുണ്ടോ അന്നൊക്കെ അതിനെ മുളയില്‍ നുള്ളിയെടുക്കാന്‍ രാപ്പകല്‍ അദ്ധ്വാനിച്ചതും ഇവര്‍ തന്നെ!
ജമാഅത്തെ ഇസ്ലാമിയുടെ വാത്സല്ല്യ സന്താനങ്ങളായി സിമി വന്നപ്പോഴും ഐ എസ്സെസ്സും പിഡിപിയും വന്നപ്പോഴും എന്‍ ഡി എഫ് വന്നപ്പോഴുമൊക്കെ ഇവരുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ സൃഗാല ബുദ്ധിയെ മറി കടന്ന് പോകാന്‍ ഈ കൂട്ടായ്മക്ക് സാധിച്ഛിട്ടുണ്ട്!
എന്നാല്‍ ഐ എസ് ഐ എസ്സ് ലോകത്തിന് മുമ്പില്‍ വന്യമായ ഭീകരതയായി പ്രത്യക്ഷപ്പെട്ടു വന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ മതതീവ്രവാദത്തിന്റെ അടിവേരുകള്‍ പരിശോധിക്കാന്‍ പൊതുസമൂഹം തയ്യാറാകുമെന്ന് ബോധ്യമുള്ള ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടെയും ആളുകള്‍ തന്ത്രപരമായി ചര്‍ച്ചയെ വഴി തിരിച്ചു വിടാനാണ് ശ്രമിച്ചത്!
തീവ്രവാദത്തിന്റെ കാരണക്കാരത്രയും ആഗോള റാഡിക്കല്‍ സലഫിസമാണെന്നും കേരളത്തിലെ മുജാഹിദുകള്‍ അവരുടെ നേരവകാശികളാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ജമാഅത്തെ ഇസ്ലാമി നടത്തികൊണ്ടിരിക്കുന്നത്!എന്നാല്‍ ഹിംസാത്മക സലഫിസവും മൗദൂദിസവും കുത്വ്ബിസവും രണ്ടല്ല,ഒന്നാണെന്ന സത്യത്തെ അവര്‍ കറുത്ത തുണിയാല്‍ മൂടുകയും ചെയ്യുന്നു!അബൂബക്കര്‍ ബാഗ്ദാദി ഉള്‍പ്പെടെയുള്ള കൊടും ഭീകരര്‍ക്ക് പ്രചോദനമാകുന്നത് മൗദൂദി വിഭാവനം ചെയ്ത ഇസ്ലാമിക സാമ്രാജ്യത്വവും,അള്ളാഹുവിന്റെ ഭൂമിയില്‍ അവന്റെ ഭരണത്തിന് വേണ്ടിയുള്ള മൗദൂദിയുടെ സായുധ ഇസ്ലാം ആഹ്വാനവും ആണെന്ന സത്യവും ജമാഅത്തെ ഇസ്ലാമിക്കാര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു!ഈ സന്ദര്‍ഭത്തില്‍ കേരളീയ സാമൂഹിക മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിക്കുകയും രാജ്യത്തെ ഭരണഘടനയോട് വിധേയത്വം പുലര്‍ത്തി മത പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന മുജാഹിദ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതില്‍ അപകടകരമായ പ്രശ്‌നങ്ങളുണ്ട്.അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് കേരളത്തിലെ സലഫികളെക്കുറിച്ച് പൊതു സമൂഹത്തിന് വിലയിരുത്താന്‍ എന്റെ ലേഖനത്തില്‍ ഇത് പ്രതിപാദ്യ വിഷയമായത്!ലേഖനത്തിന്റെ ഈ സ്പിരിട്ടിനെ മറി കടക്കാനാണ് ജമാഹത്തുകാര്‍ ഷിറാസ് മെഹറിന്റെ പ്രയോഗത്തില്‍ കെട്ടി ചുറ്റി നില്‍ക്കുന്നത്!നദ്വി സാഹിബിനെപ്പോലെ മഹോന്നതനായ ഒരു പണഡിതനെ തീവ്രവാദത്തിന്റെ പക്ഷത്ത് നില നിര്‍ത്തണമെന്ന് ഒരു പക്ഷേ ജമാഅത്തുകാര്‍ അഭിലഷിക്കുന്നുണ്ടാകാം.പക്ഷേ ഞാനങ്ങനെ പറയുമെന്ന് അവര്‍ വെറുതെ ആശിക്കേണ്ടതില്ല!പക്ഷേ നദ്വി സാഹിബിന് ജമാഅത്ത് പശ്ചാത്തലമുണ്ടായിരുന്നുവെന്നത് ‘മൈ ലൈഫ് വിത്ത് മൗലാന മൗദൂദി ‘എന്ന സ്വന്തം പുസ്തകത്തില്‍ അദ്ധേഹം തന്നെ വ്യക്തമാക്കിയതാണ്!അല്ലെങ്കിലും അതിലെന്താണ് തെറ്റ്? അദ്ദേഹം തന്നെ അതിനെ തിരുത്തുന്ന സുന്ദരമായ കാഴ്ച്ചയും ലോകം കാണുകയുണ്ടായി..ജാഹിലിയ്യാ കാലം കടന്നു വന്ന എത്രമാത്രം മാതൃകാ സ്വഹാബക്കളുണ്ട് ഇസ്ലാമില്‍ നമുക്ക് നിദര്‍ശനങ്ങളായിട്ട്!
പക്ഷേ വിഷയത്തെ വഴി തിരിച്ച് വിടാന്‍ ജമാഅത്ത് ആഘോഷപൂര്‍വ്വം ഇത് പ്രചരിപ്പിക്കുകയായിരുന്നു!
എന്റെ കുടികെടപ് വിഷയങ്ങള്‍ പോലും ലീഡിങ് ന്യൂസാക്കുന്ന ജമാഅത്തു പത്രത്തിന്റെയും ചാനലിന്റെയും താല്‍പര്യങ്ങള്‍ ആര്‍ക്കും മനസ്സിലാകും
എന്നാല്‍ വേറെ ചില അവതാരങ്ങള്‍ ഇതിലേക്ക് കഥയറിയാതെ കടന്ന് വരികയാണ്! ഞാനൊരിക്കലും മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെക്കുറിച്ചോ മതപരവും ആത്മീയവുമായ അവരുടെ നിലപാടുകളെക്കുറിച്ചോ അല്ല എന്റെ ലേഖനത്തില്‍ ചര്‍ച്ച ചെയ്തത്!
ചിലയാളുകള്‍ക്ക് എന്നെ മുജാഹിദാക്കാനാണു ഇതിനിടയില്‍ താല്‍പര്യം.മറ്റ് ചിലര്‍ക്ക് ഞാന്‍ മുസ്ലിമേ അല്ലെന്ന് സ്ഥാപിച്ചെടുക്കാനും , ഇതെനിക്ക് അറിയാവുന്ന കാര്യമാണ്!പക്ഷേ ഞാനിന്നുവരെ കേരളത്തിലെ ഒരു മത സംഘടനയിലും മെംബര്‍ഷിപ്പ് എടുത്തിട്ടില്ല! അതുകൊണ്ടുതന്നെ ഏതെങ്കിലും സംഘടനയുടെ വക്കാലത്ത് ഏറ്റെടുക്കേണ്ട കാര്യവും എന്നെ സംബന്ധിച്ചില്ല! ഇങ്ങനെ പൊതു മുസ്ലിം സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുന്ന എന്നെപ്പോലൊരാളുടെ അഭിപ്രായങ്ങള്‍ ഏതെങ്കിലും പക്ഷത്ത് ചേര്‍ത്ത് വെച്ച് എന്റെ അഭിപ്രായങ്ങളെ ചെറുതാക്കാനാണ് ശ്രമമെങ്കില്‍ ആയിക്കോട്ടെ! (അതാര്‍ക്കെങ്കിലും സന്തോഷമാകുമെങ്കില്‍ നടക്കട്ടെ )
ഒരു കാലത്ത് എന്‍ ഡി എഫിന്റെ അതിശീഘ്രമായ കടന്ന് വരവിലൂടെ ജമാഅത്തെ ഇസ്ലാമിയുടെ മുഖം രക്ഷിച്ചെടുക്കാനുള്ള ശ്രമം നടന്നപ്പോള്‍ അവരെ ഒരുമിച്ച് നേരിട്ട് കേരളത്തിന്റെ തെരുവുകളില്‍ അവരെ വിവസ്ത്രരാക്കിയത് എസ് കെ എസ് എസ് എഫും,എം എസ് എമ്മും മുസ്ലിം യൂത്ത് ലീഗും ഒരുമിച്ചാണ്.
എന്താണ് കെ എം ഷാജിയെന്നും എവിടെയാണ് ഷാജി നില്‍ക്കുന്നതെന്നും എന്റെ ആശയമെന്താണെന്നുമറിയാന്‍ (പുതിയ സംശയം ഉദിച്ച സഹോദരന്‍ ) ജമാഅത്തെ ഇസ്ലാമിയുടെയും മാധ്യമത്തിന്റെയും ഓഫീസിലൊന്നും കയറി നിരങ്ങണമെന്നില്ല! (പുതിയ മീഡിയാ സുഹൃത്തിനോടും ചോദിക്കേണ്ടതില്ല )
കൂടെയുള്ള നാസര്‍ ഫൈസിയോട് ചോദിച്ചാല്‍ മതിയാകും.
ഞാനെഴുതിയ ലേഖനത്തിനകത്ത് ഒരു വാക്ക് കൊണ്ടുപോലും പരാമര്‍ശിക്കാത്തവരും ആയുധമെടുത്ത് തെരുവിലിറങ്ങുന്നതിന്റെ പുതിയ കൂട്ട് കെട്ട് മനസ്സിലാവുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ദംഷ്ട്രങ്ങള്‍ ചെന്നു നില്‍ക്കുന്നത് എത്രവലിയ പരിധിയേയും മറികടന്നാണെന്നതു നമ്മെ ഓര്‍മ്മപെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്
(എന്നെ മുജാഹിദാക്കുന്ന തിരക്കിനിടയില്‍ ഇയാള്‍ അറിയാതെ ജമാഅത്താവാതെ നോക്കുന്നതു നാന്നാവും)
ഞാന്‍ വീണ്ടും പറയുന്നു!
ആള്‍ബലത്തിന്റെ പേര് പറഞ്ഞോ വോട്ടിന്റെ എണ്ണം പറഞ്ഞോ എന്നെ പേടിപ്പിക്കരുത്!
നാലോ നാല്പതോ വോട്ട് വാങ്ങി വിജയിക്കുക എന്ന ലക്ഷ്യം മാത്രമുള്ളവരെ ഭയപ്പെടുത്തുന്നതാവും നന്നാവുക!
ജമാഅത്തെ ഇസ്ലാമി ഏറ്റവും കൂടൂതല്‍ എനിക്കെതിരെ പ്രകോപിതമാകുന്ന വസ്തുത കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി കേരളീയ മുസ്ലിം സമൂഹത്തോട് ഞാന്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ കറുത്ത ആശയങ്ങളുടെ പൂര്‍ത്തീകരണത്തിന് ഏറ്റവും വലിയ പ്രതിബന്ധമായി നില്‍ക്കുന്ന മുസ്ലിം എസ്റ്റാബ്ലിഷ്‌മെന്റുകളില്‍ ധ്രുവീകരണം നടത്തി തകര്‍ക്കുക എന്നതാണത്!
(ജെ ഡി ടി ഹസ്സനാജി എന്ന സാത്വികനായ മനുഷ്യന്‍ ജമാഅത്തിന്റെ ഈ കുടിലതന്ത്രങ്ങളുടെ എക്കാലത്തെയും രക്ത സാക്ഷിയാണ്!)
ആ കുടില തന്ത്രങ്ങള്‍ ഇന്ന് കേരളത്തിലെ മുജാഹിദുകള്‍ക്ക് നേരെയാണെങ്കില്‍ നാളെയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരിക്കും.
ഈ തിരിച്ചറിവാണ് പ്രധാനം!നവോത്ഥാനത്തിനും നവനിര്‍മിതിക്കും വേണ്ടി പണിയെടുത്ത കേരളത്തിലെ ഈ മുസ്ലിം സംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയാല്‍ നശിപ്പിക്കപ്പെടുന്നത് കേരളീയ മുസ്ലിം സമൂഹത്തിന്റെയും വ്യവസ്ഥിതിയുടെയും സര്‍വ്വനാശമാണെന്ന് ഞാന്‍ വിചാരിക്കുന്നു!
സമസ്തയുംഅതിന്റെ ഋഷിതുല്യരായ
നേതൃത്ത്വവും മുജാഹിദ് പ്രസ്ഥാനവും , ദക്ഷിണ കേരളയും ഒക്കെ ഒരുമിച്ചുണ്ടാക്കിയ മഹോന്നതമായൊരു പാരമ്പര്യമുണ്ടിവിടെ .. അതു തകര്‍ക്കാന്‍ വരുന്നവന്‍ ഏതു കൊന്‍പത്തുള്ളവനായാലും
അതിനെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും
അതു എത്ര വലിയ നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കിയാലും

[fb_pe url=”https://www.facebook.com/kms.shaji/posts/962660213879246″ bottom=”30″]

[fb_pe url=”https://www.facebook.com/kms.shaji/posts/962027403942527″ bottom=”30″]

Tags: KM SHAJI
ShareTweetSendShare

Latest stories from this section

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies