റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡ്മിര്‍ പുടിനുമായി ഇന്ത്യ ഒപ്പിട്ട കരാറുകള്‍ ഏറെ പ്രധാനപ്പെട്ടതാണ് പ്രത്യേകിച്ചും പ്രതിരോധരംഗത്തെ കരാറുകള്‍.
ദീര്‍ഘദൂര വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമായ ‘എസ് 400 ട്രയംഫ്’ ഉള്‍പ്പെടെ 40,000 കോടി രൂപയുടെ പ്രതിരോധകരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്
വാണിജ്യം, നിക്ഷേപം, പെട്രോളിയം, ബഹിരാകാശം, സ്മാര്‍ട്ട് സിറ്റി നിര്‍മാണം, റെയില്‍വേ, ചരക്കുഗതാഗതം തുടങ്ങി സുപ്രധാന മേഖലകളിലായി 16 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
പത്ത് കാര്യങ്ങള്‍-
1-500 കോടി ഡോളര്‍ ചെലവില്‍ (33,357 കോടി രൂപ) അഞ്ച് എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാര്‍ ഏറെ പ്രധാനപ്പെട്ടതാണ്. 400 കിലോമീറ്റര്‍ ദൂരത്തില്‍ ജെറ്റുവിമാനങ്ങള്‍, ക്രൂയിസ്-ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണ്‍ വിമാനങ്ങള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഇവ
2-റഡാറുകളെ വെട്ടിച്ചു പറക്കുന്ന അമേരിക്കയുടെ എഫ്-43 വിമാനങ്ങളെവരെ കണ്ടെത്താന്‍ ഈ റഷ്യന്‍ നിര്‍മ്മിച് സംവിധാനത്തിന് കഴിയും. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാനും കഴിയും.
3-എട്ടു ബറ്റാലിയനുകളുള്ള ഒരു യൂണിറ്റിന് 384 ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിയും. ഒരേസമയം 36 ലക്ഷ്യങ്ങള്‍. എതിരാളികളുടെ ഉറക്കം കെടുത്താന്‍ ട്രയംഫിന് കഴിയുന്നതും ഇത് കൊണ്ട് തന്നെ
4-30 മീറ്റര്‍ ഉയരത്തില്‍ മിസൈലിനെ തള്ളിവിടാനും കഴിയും അവിടെനിന്നാണ് റോക്കറ്റ് മോട്ടോര്‍ ജ്വലിച്ച് മിസൈല്‍ കുതിച്ചുയരുക.
5-ഇന്ത്യയിലെ ആണവനിലയങ്ങള്‍ക്കും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കും പ്രതിരോധകവചമൊരുക്കും.
6-പാകിസ്ഥാന്റെയും ചൈനയുടെയും ആണവ ബാലിസ്റ്റിക് മിസൈലുകള്‍ക്കും ട്രയംഫ് പ്രതിരോധം തീര്‍ക്കും
7-2007 മുതല്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗം. വ്യോമപ്രതിരോധത്തില്‍ ഭാവിയില്‍ ഇന്ത്യയുടെ നിര്‍ണായക പോരാളിയായിമാറും. മേഖലയിലെ സ്ഥിതിഗതികള്‍ ഒന്നാകെ മാറ്റുന്നതാണ് ഇടപാട്. കഴിഞ്ഞവര്‍ഷം ചൈന 300 കോടി ഡോളറിന് എസ് 400 ട്രയംഫ് വാങ്ങുന്നതിന് റഷ്യയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു.
8-അതിര്‍ത്തിസുരക്ഷയ്ക്കും മറ്റും ഉപയോഗിക്കുന്ന വിവിധോദ്ദേശ്യ ഹെലിക്കോപ്ടറായ കമോവ് 226 ടി ആണ് കരാറില്‍ ഉള്‍പ്പെട്ട മറ്റൊന്ന്. 100 കോടി ഡോളര്‍ ചെലവില്‍ (6671 കോടി രൂപ) 200 കോപ്ടറുകള്‍ റഷ്യന്‍ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനാണ് കരാര്‍. ഇതിനായി പ്രത്യേക നിര്‍മാണകേന്ദ്രം സജ്ജമാക്കും.
9-അഡ്മിറല്‍ ഗ്രിഗോറോവിച് ക്ലാസില്‍പ്പെട്ട (പ്രോജക്ട് 11356) നാല് മിസൈല്‍ നിയന്ത്രിത, ചാരക്കപ്പലുകളാണ് പ്രതിരോധ ഇടപാടുകളില്‍ ഉള്‍പ്പെട്ട മറ്റൊന്ന്. ഇതില്‍ രണ്ടെണ്ണം റഷ്യയില്‍നിന്ന് ഇന്ത്യയിലെത്തിക്കും. രണ്ടെണ്ണം ഇന്ത്യയില്‍ നിര്‍മിക്കും. 2003-നും 2013-നും ഇടയില്‍ റഷ്യ നിര്‍മിച്ച തല്‍വാര്‍ ക്ലാസിലുള്ള ആറ് യുദ്ധക്കപ്പലുകളുടെ പിന്‍ഗാമിയാണിത്.
10-റഷ്യയുടെ സഹകരണത്തോടെ 200 ഹെലിക്കോപ്ടറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും. കമോവ് ലൈറ്റ് ചോപ്പറുകള്‍ നിര്‍മിക്കുന്നതിന് റഷ്യയുടെ റോസ്ടെക് സ്റ്റേറ്റ് കോര്‍പ്പറേഷന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായി നേരത്തേതന്നെ ധാരണയിലെത്തിയിരുന്നു. നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായുള്ള കാലഹരണപ്പെട്ട ചീറ്റ, ചേതക് ചോപ്പറുകള്‍ക്ക് പകരക്കാരനാകും.
Discussion about this post