ഡല്‍ഹി: ദീപാവലിക്കും മറ്റും ചൈനിസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം ഇന്ത്യയിലെ ചൈനിസ് ഉത്പന്ന വിപണിയെ കാര്യമായി ബാധിച്ചു. ചൈനിസ് ഉത്പന്നങ്ങളുടെ വില്പന കാര്യമായി കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ചൈനിസ് വിപണിയില്‍ തന്നെ 30 ശതമാനം വില്പന കുറഞ്ഞുവെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ്( സി.എ.ഐ.ടി) വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി സീസണിലെ വില്പനയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്.
ദീപാവലി ഉത്സാവാഘോഷത്തിനായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ചൈനയുടെ ഇന്ത്യ വിരുദ്ധനിലപാടില്‍ പ്രതിഷേധിച്ച് ചൈനിസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ സോഷ്യല്‍ മീഡിയകളിം കാര്യമായ കാമ്പയിന് നടക്കുന്നുണ്ട്. ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിട്ട് നിന്ന് ചൈനയെ ഒരു പാഠം പഠിപ്പിക്കണം എന്നാണ് സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്യുന്നത്. ഇതിനെതിരെ ചൈനിസ് മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ സ്വയമേവ എടുക്കുന്ന തീരുമാനമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ചൈനയ്ക്ക് ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്..
Discussion about this post