ഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിറുത്തല്‍ ലംഘനങ്ങള്‍ക്ക് സൈന്യം തക്കതായ മറുപടി നല്‍കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നൂറോളം സ്ഥലങ്ങളില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നുണ്ട്. പാകിസ്ഥാന്‍ വെടിയുതിര്‍ക്കുമ്പോള്‍ അതിന് ഇന്ത്യ മറുപടിയും നല്‍കുന്നുണ്ടെന്നും പരീക്കര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജമ്മുവിലെ രജൗരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ സുധീഷ് കുമാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് കൂടാതെ ജമ്മുവിലെ രജൗരി ജില്ലയിലെ നൗഷേരയിലെയും ബാലക്കോട്ടയിലെയും സൈനിക പോസ്ര്‍റ്റുകള്‍ക്ക് നേരെ ചെറു മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചും പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു.
പാക് അധീന കാശ്മീരിലെ മിന്നലാക്രമണത്തിനുശേഷം 25 തവണയാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. പൂഞ്ചിലെ വെടിവയ്പിലും ഷെല്ലാക്രമണത്തിലും അഞ്ച് സാധാരണക്കാര്‍ക്കും നാല് സൈനികര്‍ക്കും പരിക്കേറ്റിരുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ ഒന്‍പത് പാക് ജവാന്മാര്‍ക്കും പരിക്കേറ്റു.
ഈ മാസം മൂന്നാം തീയതി മാത്രം നാലു തവണയാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വെടിനിറുത്തല്‍ കരാര്‍ ലംഘനമുണ്ടായി. ഝംഗര്‍, കല്‍സിയാന്‍, മക്രി, രജൗരി ജില്ലയിലെ ഗിഗ്രിയല്‍, പ്‌ളാറ്റന്‍, ദമാനു, ചന്നി, പാലന്‍വാല എന്നിവിടങ്ങളിലും വെടിവയ്പുണ്ടായിരുന്നു.
Discussion about this post