മുന്‍ മന്ത്രിയും സിപിഎം നേതാവുമായി ഇ പി ജയരാജന് തറവാടിന് സമീപത്തുള്ള ക്ഷേത്രത്തിന് തേക്ക് തടി ആവശ്യപ്പെട്ടു വനംവകുപ്പിന് കത്തയച്ചുവെന്ന് വാര്‍ത്ത നല്കിയ മാതൃഭൂമി ചാനലിലെ സി.കെ വിജയന് നേരെ അക്രമത്തിന് സാധ്യതയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് ഉന്നതര്‍ക്ക് കൈമാറി. സോഷ്യല്‍ മീഡിയകളിലും മറ്റും മാതൃഭൂമി റിപ്പോര്‍ട്ടറുടെ ഫോട്ടോ വച്ച് നിരവധി പ്രതിഷേധ പോസ്റ്റുകളാണ് പുറത്ത് വരുന്നത്.
മാതൃഭൂമിയില്‍ വാര്‍ത്ത വന്നതിന് ശേഷം ഇടതുപക്ഷ അനുകൂല സോഷ്യല്‍ മീഡിയാ പേജുകളിലും, ഫേസ് ബുക്ക് പേജിലും സി കെ വിജയന് എതിരെ സി പി എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി കൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.ഇതിനൊപ്പം സി കെ വിജയന്റെ ഫോണ്‍ നമ്പര്‍ സിപിഎം അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം പോസ്റ്റുകളില്‍ സി കെ വിജയന്റെ മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഈ ഫോണ്‍ നമ്പറില്‍ നിരവധി ഭീഷണി കോളുകളാണ് സി കെ വിജയന് വന്ന് കൊണ്ടെയിരിക്കുന്നത്. രാത്രിയിലും, പകലും ഭേദമില്ലാതെയാണ് ഫോണ്‍ കോള്‍ വരുന്നത്.അതേസമയം ഇതു സംബന്ധിച്ച് സി കെ വിജയന് ഇതുവരെയും പൊലീസിന് പരാതി നല്കിട്ടില്ലെന്നാണ് വിവരം. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇത് സംബന്ധിച്ച് മാതൃഭൂമിയിലെ ഉന്നതരെ പൊലീസ് വിവരം ധരിപ്പിച്ചിട്ടുണ്ട്.. സി കെ വിജയന്റെ ഫേസ് ബുക്ക് പേജില്‍ മാത്രം ആയിരത്തോളം ഭീഷണി സന്ദേശങ്ങളാണ് ഉള്ളത്.
ഇപി ജയരാജന്റെ ക്ഷേത്രത്തിന് തേക്ക് തടി ആവശ്യപ്പെട്ട് വനംവകുപ്പിന് കത്തയച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കുടുംബക്ഷേത്രമല്ല, നാട്ടിലുള്ള ക്ഷേത്രമാണെന്ന വിശദീകരണവുമായി ജയരാജന് തന്നെ രംഗത്തെത്തി. കത്ത് ലഭിച്ചിരുന്നുവെന്നും തടി കൈമാറാനാവില്ലെന്ന് അറിയിച്ചിരുന്നുവെന്നും വനം വകുപ്പ് മന്ത്രി വ്യക്തമാക്കുകയും ചെയ്തു. മന്ത്രിക്ക് ലഭിച്ച നിവേദനം കീറികളയാതെ വനം വകുപ്പിന് കൈമാറിയതാണെന്നും അതില്‍ ക്രമക്കേടില്ലെന്നും സിപിഎം കേന്ദ്രങ്ങളും വിശദീകരിക്കുന്നു. ഇതേ തുടര്‍ന്നാണ് വ്യാജവാര്‍ത്തയാണ് നല്‍കിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ക്ക് നേരെ സിപിഎം സൈബര്‍ പോരാളികള്‍ ‘ആക്രമണം’ തുടങ്ങിയത്.
സി,കെ വിജയന് നല്കിയ വാര്‍ത്ത മാതൃഭൂമി ജീവനക്കാര്‍ക്കിടയില്‍ കലാപത്തിനു കാരണമായിരുന്നു. .കണ്ണൂരില്‍ നിന്ന് സി ആര് വിജയന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ തളളി പറഞ്ഞ് അവതാരകന് ഹര്ഷന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.ഈ പോസ്റ്റ് ജീവനക്കാരുടെ പരാതിയെ തുടര്‍ന്നും മാനേജ്മെന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നും ഹര്ഷന് പിന്‍വലിച്ചെങ്കിലും വാര്‍ത്തയെ ചൊല്ലി ജീവനക്കാര്‍ രണ്ടു തട്ടിലാവുകയും ചെയ്തു,
നേരത്തെ ദുര്്ഗ്ഗാദേവിയെ അപമാനിച്ചുവെന്ന് ആരോപണമുയര്‍ത്തി ഏഷ്യാനെറ്റ് ചാനലിലെ സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാര്‍ അനുകൂലികളായ ചിലര്‍ സമാനമായ സോഷ്യല്‍ മീഡിയ പ്രചരണവും, ഫോണിലൂടെയുള്ള ഭീഷണിപ്പെടുത്തലും നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള കടന്നാക്രമണം എന്ന രീതിയില്‍ ഇടത്പക്ഷ സംഘടനകള്‍ ഇത് ദേശീയതലത്തില്‍ വരെ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു.
[fb_pe url=”https://www.facebook.com/photo.php?fbid=1316901445007359&set=a.277162182314629.69741.100000625485657&type=3&theater” bottom=”30″]
Discussion about this post