ഡല്‍ഹി: ഡല്‍ഹിയില്‍ കേരള ഹൗസിലെ അനധികൃത നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ പൊതുപ്രവര്ത്തകന് മര്‍ദ്ദനമേറ്റു. തിരുവനന്തപുരം സ്വദേശി ഓം മംഗലശ്ശേരിക്കാണ് ഡല്‍ഹി കേരള ഹൗസില്‍ വച്ച് മര്‍ദ്ദനമേറ്റത്. കേരള ഹൗസ് ചീഫ് കണ്ട്രോളര് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ഡല്‍ഹി കൊണോട് പ്ലേസ് പോലീസില്‍ പരാതി നല്കി.
നിരന്തരം പരാതി പറയുന്ന ആളോട് പുറത്ത് പോകാന്‍ പറയുകയാണുണ്ടായതെന്നും കൈയ്യേറ്റം ചെയ്തിട്ടില്ലെന്നുമാണ് സംഭവത്തില്‍ ചീഫ് കണ്‍ട്രോളറുടെ വിശദീകരണം.
Discussion about this post