പാറ്റ്ന: തന്റെ മണ്ഡലത്തിലെ റോഡ് നിര്‍മ്മാണത്തിനായി നിരന്തരം സമീപിച്ചിട്ടും ആവശ്യമായ നടപടികള്‍ എടുക്കാത്ത ബീഹാര്‍ സര്‍ക്കാരിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരേയും അര്‍ധനഗ്നനായി വ്യത്യസ്ത പ്രതിഷേധവുമായി ബിജെപി എംഎല്‍എ വിനയ് ബിഹാരി. പ്രതിഷേധം മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടേയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇരുവര്‍ക്കും തന്റെ പൈജാമയും കുര്‍ത്തയും എംഎല്‍എ അയച്ചാണ് എംഎല്ഐ പ്രതിഷേധമറിയിച്ചത്.
വെസ്റ്റ് ചമ്പാരനില്‍ നിന്നും നവല്‍പൂര്‍ റാത്വാല് ചൗക്ക് പാത്ത് വരെ 44 കിലോമീറ്റര്‍ ദൂരം റോഡ് നിര്‍മ്മിക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ വിനയ് മുഖ്യമന്ത്രിയിക്കും കേന്ദ്രമന്ത്രിയ്ക്കും കത്തെഴുതിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് താന്‍ ധരിച്ചിരുന്ന കുര്‍ത്ത അഴിച്ച വിനയ് സ്വന്തം പാര്‍ട്ടി നേതാവ് കൂടിയായ നിതിന്‍ ഗഡ്കരിക്ക് അയച്ചു കൊടുത്തു. റോഡ് നിര്‍മ്മാണം ആരംഭിച്ചാലേ ഇനി കുര്‍ത്ത ഇടുകയുള്ളൂ എന്ന പിടിവാശിയിലാണ് എംഎല്‍എ. മൂന്ന് വര്‍ഷം മുമ്പ് തന്ന വാഗ്ദാനം മറന്നോ എന്ന് ചോദിച്ച് മുഖ്യമന്ത്രി നിതീഷിന് പൈജാമയാണ് അയച്ചിരിക്കുന്നത്. റോഡ് നിര്‍മ്മിക്കാമെന്ന് ഒന്നരലക്ഷം പേര് പങ്കെടുത്ത ചടങ്ങില്‍ 2013 ഡിസംബര്‍ 26ന് നിതീഷ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ നിതീഷ് വാഗ്ദാനം പാലിച്ചില്ലെന്ന് എംഎല്‍എ ആരോപിക്കുന്നു.
https://twitter.com/Piyush_Delhiite/status/791624922879565825/photo/1?ref_src=twsrc%5Etfw
Discussion about this post