കത്തരിക്ക, കക്കിരിക്ക, വെള്ളരിക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്ന വെള്ളരി വളരെ ഔഷധ ഗുണമുള്ള ഒന്നാണ്. ധാരാളം ജലാംശം, ധാതുക്കള്‍ (പൊട്ടാസ്യം, മഗ്‌നീഷ്യം, സിലിക്കണ്‍, ഫോസ്ഫറസ്) അടങ്ങിയതും, പോഷക സമ്പുഷ്ടമായതും, ഔഷധ ഗുണമുള്ളതുമായ വെള്ളരിക്ക ക്ഷാര ഗുണത്തോട് കൂടിയതാണ്. വെള്ളരിക്ക വേവിച്ചു കഴിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന ധാതുക്കള്‍ കുറയൊക്കെ നഷ്ടപ്പെട്ട് പോകുന്നതിനാല്‍ ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം.
അസിഡിറ്റി ഉള്ളവര്‍ക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്. രക്തശുദ്ധിയില്ലായ്മ മൂലം ചര്‍മത്തില്‍ കാണപെടുന്ന പാടുകള്‍, ചൊറിച്ചില്‍, തടിപ്പ് മുതലായ രക്തസംബന്ധമായ അസുഖങ്ങള്‍ക്ക് വെള്ളരി മികച്ച ഫലം തരുന്നതാണ്. പൊട്ടാസ്യത്തിന്റെ കുറവുള്ളവര്‍, രാത്രികാലങ്ങളില്‍ മസില്‍പിടുത്തം പോലുള്ള അസുഖമുള്ളവര്‍ വെള്ളരി കഴിക്കുന്നത് നല്ലതാണ്.
മലബന്ധം ഉള്ളവര്‍ വെള്ളരിക്ക കഴിക്കുന്നത് ഉത്തമമാണ്. മൂത്ര വിസര്‍ജ്ജനം വേഗത്തിലാക്കുന്നു. ശരീരത്തിന്റെ അമ്ലാധിക്ക്യം കുറയ്ക്കാന്‍ വെള്ളരി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്ക്/ കോശത്തിന്റെ സന്തുലനത്തിന് സഹായിക്കുന്നു. അള്‍സറിന്റെ കാഠിന്യം കുറക്കാന്‍ വെള്ളരിക്ക നീര് അഞ്ചു ഔണ്‍സ് വീതം രണ്ടു മൂന്നു പ്രാവശ്യം സേവിക്കുന്നത് നല്ലതാണ്.
രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ ദിവസവും വെള്ളരി ജ്യൂസ് കുടിക്കുക. വെള്ളരിക്ക പച്ചയ്ക്ക് തിന്നുന്നത് മോണ രോഗങ്ങള്‍ക്ക് (മോണ പഴുപ്പ്, മോണയില്‍ കൂടെ രക്തം വരിക) ഒരു പരിധിവരെ നല്ലതാണ്. മൂത്ര ചൂടിനു ഇതിന്റെ നീരില്‍ അല്‍പ്പം തേനൊഴിച്ചു പലപ്രാവശ്യം സേവിക്കുക. ശരീരത്തിന്റെ വിളര്‍ച്ച കുറക്കാന്‍ സഹായിക്കുന്നു.
Discussion about this post