തൃശൂര്‍: ദേശീയ പാതയില്‍ ചാലക്കുടിക്ക് സമീപം പോട്ടയില്‍ ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോയ കല്ലട ബസ് ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല.
Discussion about this post