ഡല്‍ഹി: നിര്‍ഭയകേസിലെ പ്രതിഭാഗം അഭിഭാഷകരുടെ സ്ത്രീകളെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ബാര്‍ കൗണ്‍സിലാണ് സമിതിയെ നിയോഗിച്ചത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് സ്ത്രീകളെക്കുറിച്ച് അഭിഭാഷകര്‍ മോശം അഭിപ്രായ പരാമര്‍ശം നടത്തിയത്.സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ യാതൊരു പ്രാധാന്യവുമില്ലെന്നായിരുന്നു അഭിഭാഷകരായ എം.എല്‍.ശര്‍മ, എ.കെ. സിങ് എന്നിവര്‍ ബിബിസിയുടെ ഡോക്യുമെന്ററിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
Discussion about this post