തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഭൂമി കയ്യേറ്റ ആരോപണം. വനഭൂമി കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് ജേക്കബ് തോമസിനെതിരായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ കര്‍ണാടകത്തിലെ കുടകിലുള്ള 151 ഏക്കര്‍ ഭൂമി വനഭൂമിയാണെന്ന് കര്‍ണാടക വനംവകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഈ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ഒക്ടോബര്‍ 27ന് ഉത്തരവ് പുറപ്പെടുവിച്ചു. 1994-ല്‍ റിസര്‍വ്വ് ആയി പ്രഖ്യാപിച്ച 151.3 ഏക്കര്‍ ഭൂമിയാണ് ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ കുടകിലുള്ളതെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്.
വനം നിയമം 64 (എ) ന്റെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 1994 മുതല്‍ ജേക്കബ് തോമസിന്റെ ഭാര്യയും കര്‍ണാടക വനംവകുപ്പും കക്ഷികളായി കര്‍ണാടകത്തിലെ വിവിധ കോടതികളില്‍ കേസുകളുണ്ട്.
1998-ല്‍ ഈ ഭൂമിയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു നീക്കിയതായും വനംവകുപ്പ് ആരോപിക്കുന്നു. കേരളത്തിലും കര്‍ണാടകത്തിലും ബന്ധങ്ങളുള്ള തടിക്കച്ചവടക്കാരനുമായി ചേര്‍ന്നാണ് മരം മുറിച്ചു കടത്തിയതെന്നാണ് ആരോപണം.
Discussion about this post