ബംഗളുരു: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി. തള്ളി. ജയന്തി ആഘോഷിക്കാനുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.കെ. മുഖര്‍ജി വ്യക്തമാക്കി.
ടിപ്പു ജയന്തി ആഘോഷം ചോദ്യം ചെയ്ത് കുടക് സ്വദേശി മഞ്ജുനാഥ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ടിപ്പു ജയന്തി ആഘോഷിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്ന് കര്‍ണാടക സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. ടിപ്പു സ്വാതന്ത്ര്യ സമരസേനാനിയല്ലെന്നും രാജാവ് മാത്രമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ടിപ്പു ജയന്തിയ്ക്കെതിരെ കര്‍ണാടകത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ടിപ്പു ജയന്തി ആഘോഷത്തിന്റെ സാംഗത്യം ചോദ്യം ചെയ്തത് സിദ്ധരാമയ്യ സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
Discussion about this post