തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരായി അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിസാറിന് സസ്‌പെന്‍ഷന്‍. നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഓഫീസിലെ അറ്റന്ററാണ് നിസാര്‍. തോട്ടണ്ടി വാങ്ങിയത് സംബന്ധിച്ച് മന്ത്രിയെ അധിക്ഷേപിച്ചു കൊണ്ടാണ് നിസാര്‍ പോസ്റ്റിട്ടിരുന്നത്.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഫോട്ടോക്കൊപ്പമാണ് അധിക്ഷേപിച്ചുളള വാക്കുകള്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. കശുവണ്ടിയെ കാശുവണ്ടിയാക്കിയ മന്ത്രി അണ്ടിക്കുഞ്ഞമ്മയെന്നും, അണ്ടിക്കള്ളിയെന്നുമാണ് ഇയാള്‍ ഫേസ്ബുക്കില്‍ മന്ത്രിക്കെതിരെ എഴുതിയിരുന്നത്. കുഞ്ഞമ്മ കലക്കീട്ടോ 115 രൂപയുടെ അണ്ടി 142 രൂപയ്ക്ക് വാങ്ങി മഹതി കൊള്ളയടിച്ചത് പത്തരക്കോടി രൂപയാണെന്നും നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടാം വിക്കറ്റാണ് ഇതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടത്തിയെന്ന് നിയമസഭയില്‍ വി.ഡി സതീശന്‍ എം.എല്‍.എ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിസാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നെറികെട്ട ഭാഷ ഉപയോഗിച്ചാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നും നിസാമിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.
Discussion about this post