കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടു പോയെന്ന് കേസിലെ രണ്ടാം പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹൂസൈനെ കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് പുറത്താക്കി. എറണാകുളം ജില്ല സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തത്. സക്കീഫിനെതിരായ പരാതിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും സിപിഎം ജില്ല സെക്രട്ടറി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ സക്കീര്‍ ഹൂസൈനെ പി.എം മോഹനന് ഏരിയാ സെക്രട്ടറിയുടെ സ്ഥാനം വഹിക്കും. കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. അതെസമയം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് തുടങ്ങിയ പദവികളില്‍ സക്കീര്‍ തുടരും. ആരോപണം കൊണ്ട് മാത്രം അത്തരം സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതില്ല എന്നാണ് പാര്‍ട്ടി നിലപാട്.
സക്കീര്‍ കേസില്‍ കുറ്റക്കാരനാണ് സക്കീര്‍ ഹുസൈന് എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അത് സര്‍ക്കാരിന്റെ കാര്യമാണെന്നും ഇത് പാര്‍ട്ടി നിലപാടാണെന്നും പി രാജീവ് പറഞ്ഞു.
Discussion about this post