ജോധാപൂര്‍: നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിലൂടെ പാക് വധുവിനും ഇന്ത്യന്‍ വരനും ഇന്ന് മാംഗല്യം. ജോധാപൂരില്‍ നിന്നുള്ള നരേഷാണ് കറാച്ചിയില്‍ നിന്നുള്ള പ്രിയയുടെ കഴുത്തില്‍ ഇന്ന് മിന്നുചാര്‍ത്തിയത്. അതിര്‍ത്തിയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി വിസ നടപടി ക്രമങ്ങള്‍ നിര്‍ത്തിവച്ചതാണ് വിവാഹത്തെ അനിശ്ചിതത്തിലെത്തിച്ചത്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിലൂടെ വധുവിനും കുംടുംബത്തിനും വിസ അനുവദിച്ച് കിട്ടുകയായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി നരേഷിന്റേയും പ്രിയയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. നവംബര്‍ ഏഴിന് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ വിസാ നടപടികള്‍ തടസ്സം നേരിടുകയായിരുന്നു. പ്രിയയുടെ കുടുംബത്തിലെ 35ഓളം അംഗങ്ങളുടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് തടസ്സമുണ്ടായത്. എന്നാല്‍ വിവാഹത്തെ ഇത് ബാധിക്കുമെന്ന് മനസ്സിലായതോടെ സംഭവം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നരേഷ് ട്വിറ്ററിലൂടെയാണ് സുഷമയുടെ സഹായം തേടിയത്. നിങ്ങള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും നിശ്ചയിച്ച വിവാഹം നടക്കുമെന്നും അതിനു വേണ്ടി എല്ലാവിധ സഹായങ്ങളുും നല്‍കാമെന്നും സുഷമാ സ്വരാജ് ഉറപ്പ് നല്‍കിയതോടെ ആശങ്കകള്‍ അവസാനിച്ചു. സുഷമയുടെ നിര്‍ദ്ദേശപ്രാകരം വിസാനടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും അവരുടെ നിര്‍ദ്ദേശപ്രകാരം വിസ അനുവദിച്ചുകിട്ടുകയും ചെയ്തു.
നിശ്ചയിച്ച പ്രകാരം പ്രിയയുടെ കുടുംബം ജോധാപൂരിലെത്തുകയും വിവാഹവും സല്‍ക്കാരവും ഒരു തടസ്സവുമില്ലാതെ നടക്കുകയും ചെയ്തു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലത്തില്‍ നിന്നും ഇത്രവേഗത്തില്‍ നടപടി ഉണ്ടായതില്‍ വിവാഹം നിശ്ചയിച്ചത് മുടങ്ങാതെ നടന്നതില്‍ സന്തോഷമുണ്ടെന്നും പ്രിയയും നരേഷും പറഞ്ഞു. വിവാഹം തടസ്സപ്പെടാതെ സഹായം നല്‍കിയ മന്ത്രിയെ നേരിട്ട് കണ്ട് നന്ദി പറയാനാണ് ഇപ്പോള്‍ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post