ഡല്‍ഹി: തീവ്രവാദി സംഘടന ‘ഇസ്ലാമിക് സ്‌റ്റേറ്റി’നെ ഇനി മുതല്‍ ‘ദായെഷ് ‘ എന്ന പേരില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ നീക്കം. ലോകം മുഴുവന്‍ നാശം വിതയ്ക്കുന്ന തീവ്രവാദി സംഘടനയെ ഇനി മുതല്‍ സര്‍ക്കാര്‍ രേഖകളില്‍ ദായേഷ് എന്ന് പറയാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആലോചന.
അല്‍ ദവാ അല്‍ ഇസ്ലാമിയ ഫേ അല്‍ ഇറാഖ് വാ അല്‍ ഷാ, എന്ന സംഘടന ഐഎസ്‌ഐഎസ്, ഐഎസ്‌ഐഎല്‍ എന്നുമൊക്കെയാണ് ലോകത്ത് അറിയപ്പെടുന്നത്. രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറം നില്‍ക്കുന്ന ലോകത്തുടനീളമുള്ള മുസ്ലീങ്ങളെയും കൂട്ടി ഒരു ഇസ്ലാമിക സാമ്രാജ്യമാണ് ഇസ്‌ളാമിക് സ്‌റ്റേറ്റ് എന്ന സങ്കല്‍പ്പത്തില്‍ തീവ്രവാദി സംഘടന ഉദ്ദേശിക്കുന്നത്.
എന്നാല്‍ നിരോധിക്കപ്പെട്ട ഈ വിധ്വംസക സംഘത്തെ ഇസ്ലാമികളായിട്ടോ ഒരു രാജ്യമായിട്ടോ പരിഗണിക്കരുതെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കുന്നു. രാജ്യത്ത് യുഎപിഎ ചുമത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഐഎസിനെ പരിഗണിക്കുന്നത്.
പേരുമാറ്റ കാര്യത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആഭ്യന്തര സുരക്ഷാ വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളോട് ഐഎസ് എന്ന് ഉപയോഗിക്കുന്ന സ്ഥലത്ത് ദായേഷ്എന്ന് പകരം ചേര്‍ക്കാമോയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചോദിച്ചിട്ടുണ്ട്. എന്‍ഐഎ പോലെയുള്ള കുറ്റാന്വേഷണ ഏജന്‍സികളും ഇന്റലിജന്റ്‌സ് ഏജന്‍സികളും അക്കാര്യത്തില്‍ ഉറപ്പും നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം.
എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഉടന്‍ എത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ഏതാനും മാസമായി എന്‍ഐഎ ഐഎസുമായി ബന്ധപ്പെട്ട അനേകം കേസുകളാണ് രാജ്യത്തും പുറത്തുമായി അന്വേഷിച്ചു വരുന്നത്.
Discussion about this post