തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പേരു വെളിപ്പെടുത്തിയത് സംബന്ധിച്ച് യെച്ചൂരിയുടെ നിലപാടാണ് പാര്‍ട്ടിക്കും ഉള്ളതെന്നു പറഞ്ഞ കോടിയേരി പരാതിക്കാരിയുടെ പേര് പറയാന്‍ പാടില്ലായിരുന്നുവെന്നും വ്യക്തമാക്കി. അന്വേഷണത്തിന് പാര്‍ട്ടിക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ട് അതിനനുസരിച്ചു മാത്രമെ നടപടിയെടുക്കാന്‍ സാധിക്കൂവെന്നും കോടിയേരി പറഞ്ഞു.
കെ.രാധാകൃഷ്ണന്റെ നടപടി തെറ്റായിപ്പോയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു. രാധാകൃഷ്ണന്‍ അങ്ങനെ പറയരുതായിരുന്നുവെന്നും പാര്‍ട്ടി ഇക്കാര്യം പരിശോധിക്കുമെന്നുമാണ് യെച്ചൂരി വ്യക്തമാക്കിയത്.
Discussion about this post