തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലെ ശിശുമരണത്തെ കുറിച്ച് മോശമായ രീതിയില്‍ പരാമര്‍ശിച്ച മന്ത്രി എകെ ബാലനെ പിന്തുണച്ച് സ്പീക്കര്‍ പി രാമകൃഷ്ണന്. അട്ടപ്പാടിയില്‍ നാലു നവജാത ശിശുക്കള്‍ മരിച്ചതിനെക്കുറിച്ച് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി എകെ ബാലന് നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നിയമസഭയിലായിരുന്നു സ്പീക്കറുടെ വിശദീകരണം.
നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിനു മന്ത്രി പരിഹാസം കലര്‍ന്ന മറുപടി നല്‍കിയത്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ഈ സര്‍ക്കാരിന്റെകാലത്ത് പോഷകാഹാരക്കുറവു കാരണം നാലു നവജാതശിശുക്കള്‍ മരിച്ചെന്നു ഷംസുദ്ദീന് ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ബഹുമാനപ്പെട്ട മെംബര്‍ പറഞ്ഞതു പോലെ നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്. അതു പോഷകാഹാരക്കുറവു കൊണ്ടായിരുന്നില്ല. ഒന്ന് അബോര്‍ഷനാണ്. അബോര്ഷന് എന്നു പറഞ്ഞാല്‍ നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായത്. എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Discussion about this post