തിരുവനന്തപുരം: കളളപ്പണം കയ്യിലുള്ളതിനാലാവാം തോമസ് ഐസക്ക് പരിഭ്രാന്തനാകുന്നതെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. കളളപ്പണം ഏറ്റവും കൂടുതല്‍ വ്യാപരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യമെമ്പാടും മോദിയുടെ 500,1000 രൂപയുടെ കള്ളനോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ കള്ളപണവും കള്ളനോട്ടും തടയാന്‍ ഇപ്പോഴത്തെ നീക്കം ഗുണം ചെയ്യില്ലെന്നും, പാവം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും തോമസ് ഐസക് പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിന്‍വലിച്ച നോട്ടുകള്‍ ഇന്ന് മുതല്‍ വാങ്ങേണ്ടതില്ല എന്ന് തീരുമാനിച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നോട്ടുകള്‍ ബാങ്കിലടക്കാന്‍ ഡിസംബര്‍ 31 വപെ സാവകാശം ഉണ്ടായിരിക്കേ ആദ്യദിനം തന്നെ 500, 1000 രൂപ വച്ചുള്ള ഇടപാടുകള്‍ സര്‍ക്കാര്‍ വേണ്ടെന്ന് വച്ചിരുന്നു. ബങ്കുകളും റെയില്‍വെയും മറ്റും ഈ നോട്ടുകള്‍ സ്വീകരിച്ച് ഇന്ന് ഇടപാടുകള്‍ നടത്തി.
. ഇന്ത്യയില്‍ കളളപണം പ്രചരിക്കുന്നില്ല എന്ന തോമസ് ഐസക്കിന്റെ വാദം തെറ്റാണെന്നും രാം മാധവ് പറയുന്നു. ഏറ്റവും കൂടുതല്‍ കളളപ്പണവും വ്യാജനോട്ടുകളും പ്രചരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ താന്‍ ഉന്നയിച്ച ആരോപണം തോമസ് ഐസക്ക് നിയമസഭയില്‍ തിരുത്തിയിരുന്നു. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് ഐസക്ക് സഭയില്‍ പറഞ്ഞു. കളളപ്പണം തടയാനുളള നടപടി മറ്റു രാജ്യങ്ങളും സ്വീകരിച്ചിട്ടുളളതാണെന്നും ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും തോമസ് ഐസക്ക് സഭയില്‍ വ്യക്തമാക്കി.
Discussion about this post