സഹകരണ ബാങ്കുകളില്‍ പഴയ 500,1000 നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുവാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ നോട്ടുകള്‍ മാറിനല്‍കിയിരുന്നില്ല. കൂടാതെ നിക്ഷേപമായി സ്വീകരിക്കുന്ന തുകയില്‍ നിന്നും പഴയ 500,1000 നോട്ടുകള്‍ ഒഴിവാക്കണമെന്നും സഹകരണബാങ്കുകള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. നോട്ടുകള്‍ മാറാനുളള ബുദ്ധിമുട്ടില്‍ ജനം വലഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് സഹകരണ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാനുളള അനുമതി തരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
തുടര്‍ന്നാണ് നോട്ടുകള്‍ മാറി നല്‍കരുതെന്നും പകരം നിക്ഷേപിക്കാനുമുളള അനുമതി റിസര്‍വ് ബാങ്ക് നല്‍കുന്നത്. ഇതോടെ അസാധുവാക്കിയ 1000,500 നോട്ടുകള്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുളളവര്‍ക്ക് നിക്ഷേപിക്കാവുന്നതാണ്. സഹകരണ ബാങ്കുകളില്‍ 20 ലക്ഷത്തിലേറെയാണ് ഇടപാടുകാരുളളത്. സംസ്ഥാനത്ത് 15,287 സഹകരണസംഘങ്ങളാണുള്ളത്. ഇതില്‍ 1604 പ്രാഥമിക സഹകരണബാങ്കുകളാണ് ഉള്ളത്.അംഗങ്ങളില്‍നിന്നല്ലാതെ ബാങ്കിടപാട് നടത്തരുതെന്ന് ഇവരോട് റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദേശിച്ചിരുന്നു.
Discussion about this post