ചെന്നൈ: കള്ളപ്പണവും കള്ളനോട്ടുകളും തടയാന്‍ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി. മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് തള്ളിയത്. നടപടി രാജ്യനന്മയ്ക്കുതകുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സീനി അഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ബാങ്ക് അക്കൗണ്ടില്ലാത്ത നിരവധി സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
Discussion about this post