ഡല്‍ഹി: രാജ്യത്ത് നിന്നും 1000,500 നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പിന്‍വലിച്ച കറന്‍സികള്‍ എത്ര വേണമെങ്കിലും ബാങ്കില്‍ നിക്ഷേപിക്കാം. ഇങ്ങനെ നിക്ഷേപിക്കുന്ന 2.5 ലക്ഷം വരെയുള്ള തുക ആദായ നികുതി വകുപ്പിനെ അറിയിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കഷ്ടപ്പെട്ട് നിങ്ങള്‍ അധ്വാനിച്ച് ഉണ്ടാക്കിയ പണം സുരക്ഷിതമാണെന്നും അത് നഷ്ടമാകില്ലെന്നും ജയ്റ്റ്‌ലി ഉറപ്പുനല്‍കി.
അതേസമയം അപരിചിതരുടെ പണം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും ഊഹാപോഹങ്ങളിലും തട്ടിപ്പുകളിലും ഇരയാകരുതെന്നും മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. കാര്‍ഷിക വൃത്തിയില്‍ നിന്നും കിട്ടുന്ന വരുമാനം ഇനിയും നികുതി രഹിതമായി തുടരും ഈ തുക ബാങ്കുകളില്‍ സുഗമമായി നിക്ഷേപിക്കാം , ചെറിയ കച്ചവടക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും, കൈത്തൊഴില്‍ ചെയ്യുന്നവര്‍ക്കും, ചെറുകിട തൊഴിലാളികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും ജെയ്റ്റ്‌ലി അറിയിച്ചു.
Discussion about this post