കശ്മീര്‍: അതിര്‍ത്തിയില്‍ ഭിംബെര്‍ സെക്ടറിനു സമീപം ഇന്ത്യയുടെ ഷെല്ലാക്രമണത്തില്‍ ഏഴ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സൈന്യം സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇതിനു മുന്‍പും ഇത്തരം ആരോപണങ്ങള്‍ പാകിസ്ഥാന്റെ പക്ഷത്തു നിന്നും ഉണ്ടായിട്ടുളളത് അടിസ്ഥാനരഹിതമാണെന്നു പിന്നീടു തെളിഞ്ഞിട്ടുണ്ട്.
ഒക്ടോബറില്‍ ബി.എസ്.എഫ് നടത്തിയ പ്രത്യാക്രമണത്തേത്തുടര്‍ന്ന് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. പാക് അധീന കശ്മീരിലെ ഭീകരവാദി ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനേത്തുടര്‍ന്ന് നിരന്തരമായ പ്രകോപനമാണ് പാകിസ്ഥാന്‍ സൈന്യം തുടരുന്നത്.
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരേ നിരവധി തവണയാണ് പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. പത്തിലധികം ഇന്ത്യന്‍ സൈനികര്‍ ഇതേത്തുടര്‍ന്ന് വീരമൃത്യു വരിച്ചു. നിരവധി ഗ്രാമവാസികള്‍ക്കും പാകിസ്ഥാന്‍ വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്.
Discussion about this post