ഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ വൃക്ക രോഗ ചികിത്സക്കായി ഓള് ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് ചൊവ്വാഴ്ച ഇക്കാര്യമറിയിച്ചത്. മന്ത്രിയെ ഡയാലിസിസിന് വിധേയമാക്കി.
നവംബര്‍ ഏഴിനാണ് സുഷമയെ പരിശോധനകള്‍ക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയത് വൃക്കയെ ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Discussion about this post