ജയ്പുര്‍: രാജസ്ഥാനിലെ സികര്‍ ജില്ലയില്‍ ഐഎസ് അനുഭാവിയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമില്‍ അഹമ്മദ് എന്നയാളാണ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. ദുബായ് ആസ്ഥാനമാക്കിയായിരുന്നു ഇയാള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന പണം സ്വീകരിക്കുകയും അവശ്യാനുസരണം വിതരണം നടത്തുകയായിരുന്നു ഇയാളുടെ പ്രധാന ജോലി.
ഇന്ത്യ, ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളില്‍നിന്നു ശേഖരിക്കുന്ന പണം ഹവാലാ ഇടപാടുകളിലൂടെയാണ് ദുബായിയില്‍ എത്തിച്ചിരുന്നത്. അടുത്തിടെ ഇന്ത്യയിലെത്തിയ ജാമിലിനെ ഫത്തേപൂരിലെ വീട്ടില്‍ സന്ദര്‍ശനം നടത്തവെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എംബിഎ ബിരുദധാരിയായ ജാമില്‍ ദുബായിയിലെ പ്രമുഖ കമ്പനിയില്‍ അസിസ്റ്റന്റ് ഫിനാന്‍സ് മാനേജരായി ജോലി നോക്കുകയായിരുന്നു.
Discussion about this post