കൊച്ചി: കൊച്ചിയില്‍ അരൂര്‍ കുമ്പളം പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ കായലിലേക്ക് മറിഞ്ഞ് കാണാതായ അഞ്ചു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് വാഹനം കായലിലേക്കു മറിഞ്ഞത്. അപകടത്തില്‍പ്പെട്ട നാലു പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട വാഹനം കണ്ടെടുത്തു.
നേപ്പാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കൊച്ചി പനമ്പളളിനഗറിലെ ഒരു പന്തല്‍ അലങ്കാരസ്ഥാപനത്തിലെ ജീവനക്കാരാണിവര്‍. വാഹനം ഓടിച്ചിരുന്നത് മലയാളിയാണ്. വാഹനം അമിത വേഗതയിലായിരുന്നുവെന്നും, മുന്‍പേ പോയ ലോറിയിലിടിച്ചാണ് വാഹനം പാലത്തിന്റെ കൈവരി തകര്‍ത്ത് വേമ്പനാട്ടു കായലിലേക്ക് മറിഞ്ഞതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
കായലില്‍ വീണ ഇവര്‍ നീന്തിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മത്സ്യബന്ധനത്തിലേര്പ്പെട്ടിരുന്നവരാണ് രക്ഷപ്പെടുത്തിയത്. ഇവരെ എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴവും, അടിയൊഴുക്കുമുളള കായലിന്റെ മദ്ധ്യഭാഗത്തായാണ് കാര്‍ മറിഞ്ഞത്.
Discussion about this post