നോട്ട് അസാധുവാക്കല്‍ വിവരം ചോര്‍ന്നുവെന്ന് കാണിക്കാന്‍ ധീരജ് ദിവാകര്‍ എന്നയാള്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കിയ കൈരളി പീപ്പിള്‍ ടിവിയ്ക്കെതിരെ വന്‍ പ്രതിഷേധം. മോദി വിരുദ്ധ വാര്‍ത്തകള്‍ വ്യാജമായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സിപിഎം ചാനല്‍ ഇത്തവണ തെളിവോടെ കുടുങ്ങിയെന്നാണ് സോഷ്യല്‍ മീഡിയ ആരോപണം.
സംഭവം ഇങ്ങനെ-നവംബര്‍ എട്ടിന് കേന്ദ്രം പ്രഖ്യാപിച്ച നോട്ടു നിരോധനം നവംബര്‍ രണ്ടിന് ധീരജ് ദിവാകര്‍ എന്നയാള്‍ പ്രവചിച്ചു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരണമുണ്ടായിരുന്നു. ഇതിനു പിന്നാലെ നോട്ടുകള്‍ അസാധുവാക്കുന്നതിനും ദിവസങ്ങള്‍ മുമ്പ് മോദി അനുകൂലി വിവരം അറിഞ്ഞിരുന്നു എന്ന വാര്‍ത്ത കൈരളി പീപ്പിള്‍ ബ്രേക്കിംഗ് ന്യൂസായി നല്‍കുകയും അന്നേദിവസം ചാനല്‍ ചര്‍ച്ചയ്ക്ക് ഇക്കാര്യം വിഷയമാക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ നോട്ടുകള്‍ പിന്‍വലിച്ച നടപടി നേരത്തെ അറിഞ്ഞെന്ന് കാണിക്കാന്‍ നേരത്തെയുള്ള പോസ്റ്റ് എഡിറ്റ് ചെയ്ത സംഭവം അവതരിപ്പിച്ച ജനങ്ങളെ പറ്റിക്കുകയായിരുന്നു കൈരളി. അബദ്ധം പിണഞ്ഞെന്ന വിശദീകരണം ചിലര്‍ നടത്തുന്നുണ്ടെങ്കും, അതീവ രഹസ്യമായി നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ ഒരു വ്യക്തി അറിഞ്ഞുവെന്ന് പ്രചരിപ്പിച്ച് ആ വിഷയത്തില്‍ ചാനല്‍ ചര്‍ച്ച നടത്തിയത് മാധ്യമസമൂഹത്തിന് തന്നെ അപഹാസ്യമാണെന്നാണ് വിമര്‍ശനം. പോസ്റ്റ് എഡിറ്റ് ചെയ്തതാവാനുള്ള സാധ്യത പോലും മനസ്സിലാക്കാന്‍ കഴിയാത്ത തരത്തില്‍ ഇന്റര്‍നെറ്റ് നിരക്ഷരരാണ് കൈരളി പീപ്പിള്‍ ചാനല്‍ നടത്തിപ്പുകാരെന്ന് വിശ്വാസിക്കാനാവില്ലെന്നും, പാവങ്ങളെ പറ്റിക്കാന്‍ മനപൂര്‍വ്വമുള്ള ശ്രമമായിരുന്നുവെന്നും വിമര്‍ശിക്കുന്നവര്‍ പറയുന്നു.
. ധീരജ് ദിവാകര്‍ നവംബര്‍ 2ന് കൂടുതല്‍ എന്ത് പറയാന്‍ എന്ന് പോസ്റ്റ് ചെയ്തു. പിന്നീട് നോട്ട് പിന്‍വലിക്കല്‍ നടപടി വന്നതിന് ശേഷം നവംബര്‍ 12ന് രാത്രി 7.45ന് ഈ പോസ്റ്റ് എഡിറ്റ് ചെയ്ത് ”അടുത്ത ആഴ്ച 1000, 500 നോട്ടുകള്‍ അസാധുവാക്കാന്‍ സാധ്യത ഉണ്ടന്ന് സൂചന കിട്ടിയിട്ടുണ്ട്. എല്ലാവരും 100 ന്റെ നോട്ടുകളാക്കി ചൈന്ജ് എടുത്തു വെക്കുക ഇനി അറിഞ്ഞില്ല ആരും പറഞ്ഞില്ല എന്നും പറഞ്ഞ് വന്നേക്കരുത് ?”, എന്ന് എഴുതിച്ചേര്‍ത്തു. ഇക്കാര്യം എഡിറ്റ് ഹിസ്റ്ററിയില്‍ വ്യക്തമാണ്.
ഇതൊന്നും ശ്രദ്ധിക്കാതെയാണ് ചാനല്‍, നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ഒരാഴ്ച മുമ്പേ പോസ്റ്റ് വന്നു, തെളിവുകള്‍ കൈരളി പീപ്പിള്‍ പുറത്തുവിടുന്നു എന്ന തലക്കെട്ടില്‍ ചാനല്‍ ബ്രേക്കിംഗ് ന്യൂസ് നല്‍കിയത്. കൂടാതെ ഇതിനൊപ്പം നടന്ന ചര്‍ച്ചയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ എം.വി ഗോവിന്ദന്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് എന്നിവരെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ധീരജ് സ്ഥിരമായി സംഘാനുകൂല പോസ്റ്റുകള്‍ ഇടാറുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ സിപിഎം അനുഭാവിയാണെന്ന പ്രചരണവും നടക്കുന്നുണ്ട്.
Discussion about this post