കശ്മീര്‍: കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബന്ദിപ്പോറയിലെ ഹന്‍ജാന്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
രണ്ടു ഭീകരര്‍ ഗ്രാമത്തില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധനയ്ക്കെത്തിയപ്പോഴാണ് വെടിവയ്പുണ്ടായത്. ഭീകരരെ പിടികൂടുന്നതിനായി സുരക്ഷാസേന പരിശോധന നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post