1000, 500 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രാജ്യത്തെ 80 ശതമാനം പേരും പിന്തുണക്കുന്നുവെന്ന് പ്രമുഖ
പോളിംഗ് ഏജന്‍സിയായ സീ വോട്ടര്‍ സര്‍വ്വേ. രാജ്യത്തെ പകുതിയോളം ലോകസഭ മണ്ഡലങ്ങളില്‍ സര്‍വ്വേ നടത്തിയാണ് സീ വോട്ടര്‍ ഫലം പുറത്ത് വിട്ടത്.
കള്ളപ്പണവും കള്ളനോട്ടും തടയാന്‍ നോട്ട് അസാധുവാക്കല്‍ കൊണ്ട് സാധ്യമായെന്നും സര്‍വ്വേ വിലയിരുത്തുന്നു. ഇപ്പോഴുള്ളത് താല്ക്കാലികമായ ബുദ്ധമുട്ടാണെന്നും എണ്‍പത് മുതല്‍ 86 ശതമാനം പേര് പറയുന്നു. കള്ളപ്പണം തടയാന്‍ നടപടി കൊണ്ട് കഴിയുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
പാവപ്പെട്ടവരും ഉയര്‍ന്ന സാമ്പത്തീക ശേഷിയുള്ളവരും തീരുമാനത്തെ പിന്തുണക്കുന്നുണ്ട്. ഉയര്‍ന്ന സാമ്പത്തീക ശേഷിയുള്ള 90.6 ശതമാനം പേര് തീരുമാനത്തെ പിന്തുണക്കുന്നുണ്ട്. നഗര പ്രദേശങ്ങളിലെ 71 ശതമാനം പേര് നടപടിയെ ന്യായീകരിക്കുന്നുണ്ട്. പദ്ധതി നടപ്പാക്കിയതിനെയും ഇവര്‍ പിന്തുണക്കുന്നുണ്ട്.
അര്‍ദ്ധ നഗരപ്രദേശങ്ങളില്‍ 65.1 ശതമാനം പേരും, ഗ്രാമപ്രദേശങ്ങളില്‍ 59.5 ശതമാനം പേരും നോട്ട് പിന്‍വലിക്കല്‍ ശരിയായ നീക്കമെന്ന് പറയുന്നു.
സമര്‍ദ്ദത്തിന് വഴങ്ങി തീരുമാനം പിന്‍വലിച്ചാല്‍ അത് മോദിയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് 55 ശതമാനം പേര് വിലയിരുത്തി.നഗരപ്രദേശങ്ങളില്‍ 23.8 ശതമാനവും, അര്ദ്ധനഗരപ്രദേശങ്ങളിലെ 24.3 ശതമാനവും ഗ്രാമങ്ങളിലെ 36 ശതമാനവും പിന്‍വലിക്കലിനെ പിന്തുണക്കുന്നുണ്ടെങ്കിലും ശരിയായ രീതിയിലല്ല നടപ്പാക്കിയതെന്ന് വിലയിരുത്തുന്നു. വളരെ കുറച്ച് പേര് മാത്രമാണ് നോട്ട് അസാധുവാക്കലിനെ എതിര്‍ത്തത്.
Discussion about this post