കാൻബറ: നദി മുതൽ കടൽ വരെ പലസ്തീൻ സ്വാതന്ത്രമാകും എന്ന ബാനറുമായി ഓസ്‌ട്രേലിയൻ പാർലമെന്റ് മന്ദിരത്തിന് മുകളിൽ കയറി പലസ്തീൻ അനുകൂലികൾ. ഇരുണ്ട വസ്ത്രം ധരിച്ച നാലുപേർ കറുത്ത ബാനറുകൾ ഉയർത്തി ‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന മുദ്രാവാക്യം വിളിക്കുന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കി. ഞങ്ങൾ മറക്കില്ല, ഞങ്ങൾ ക്ഷമിക്കില്ല, ഞങ്ങൾ ചെറുത്തുനിൽക്കും”,എന്നും പ്രതിഷേധക്കാർ പറയുന്നുണ്ടായിരുന്നു.
അതെ സമയം ഇപ്പോൾ നടന്ന പ്രതിഷേധം വളരെ ഗൗരവമേറിയതാണെന്ന് പ്രതിപക്ഷ ആഭ്യന്തര വക്താവ് ജെയിംസ് പാറ്റേഴ്സൺ വിഷയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു. “ഇത് പാർലമെൻ്റിൻ്റെ സുരക്ഷയുടെ ഗുരുതരമായ ലംഘനമാണ്. ഇതുപോലുള്ള കയ്യേറ്റങ്ങൾ തടയാൻ വൻതുക ചെലവഴിച്ചാണ് കെട്ടിടം പരിഷ്കരിച്ചത്. ഒരു അന്വേഷണം ആവശ്യമാണ്.” അദ്ദേഹം വ്യക്തമാക്കി
Discussion about this post