ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിവീർ അജയ് കുമാറിൻ്റെ ശമ്പളം സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ തെറ്റായ പരാമർശം തള്ളി സൈന്യം. രാഹുൽ ഗാന്ധിക്കെതിരായി ഇന്ത്യൻ സൈന്യം പ്രസ്താവന പുറപ്പെടുവിക്കുകയും അദ്ദേഹത്തിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന റിപ്പോർട്ടുകൾ തള്ളുകയും ചെയ്തു. കുടിശ്ശികയുള്ള മൊത്തം തുകയിൽ 98.39 ലക്ഷം രൂപ അഗ്നിവീർ അജയൻ്റെ കുടുംബത്തിന് നൽകിയതായും ഇന്ത്യൻ സൈന്യം അറിയിച്ചു
സമൂഹ മാദ്ധ്യമമായ എക്‌സിൽ കൂടെ ഇന്ത്യൻ ആർമി പുറത്തു വിട്ട വിശദീകരണം
ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിവീർ അജയ് കുമാറിൻ്റെ അടുത്ത ബന്ധുവിന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾ കണ്ടു .
അഗ്നിവീർ അജയ് കുമാർ നടത്തിയ പരമോന്നത ത്യാഗത്തെ ഇന്ത്യൻ സൈന്യം അഭിവാദ്യം ചെയ്യുന്നു എന്ന് ഊന്നിപ്പറയുന്നു.
പൂർണ സൈനിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ.
കുടിശ്ശികയുള്ള മൊത്തം തുകയിൽ അഗ്നിവീർ അജയൻ്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ ഇതിനകം നൽകിക്കഴിഞ്ഞു.
അഗ്നിവീർ സ്കീമിലെ വ്യവസ്ഥകൾ അനുസരിച്ച് ബാധകമായ, ഏകദേശം 67 ലക്ഷം രൂപയുടെ എക്‌സ്-ഗ്രേഷ്യയും മറ്റ് ആനുകൂല്യങ്ങളും, പോലീസ് പരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ അന്തിമ അക്കൗണ്ട് സെറ്റിൽമെൻ്റിൽ നൽകും. മൊത്തം തുക ഏകദേശം 1.65 കോടി രൂപ വരും.
വീരമൃത്യു വരിച്ച ഒരു വീരന് നൽകേണ്ട പ്രതിഫലം, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് എത്രയും വേഗത്തിൽ തന്നെയാണ് നൽകപ്പെടുന്നത്. ഇത് അഗ്നിവീറുകൾക്കും ബാധകമാണ്.
രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ ഖണ്ഡിച്ചു കൊണ്ട് സൈന്യം പുറത്തു വിട്ട പ്രസ്താവന വ്യക്തമാക്കുന്നു
Discussion about this post