മഴക്കാലം ആയിക്കഴിഞ്ഞാൽ കൊതുകുകളെ പോലെ തന്നെ ശല്യക്കാരാണ് ഈച്ചകളും. അടുക്കളയിലും മുറികളിലുമെല്ലാം പറന്നു നടക്കുന്ന ഈച്ചകൾ നിരവധി രോഗങ്ങൾക്കാണ് കാരണം ആകാറുള്ളത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഈച്ചകൾ വരാതിരിക്കാനുള്ള മാർഗ്ഗം. എന്നാൽ ചില സന്ദർഭങ്ങളിൽ വീടും പരിസരവും എത്ര തന്നെ വൃത്തിയായി സൂക്ഷിച്ചാലും ഈച്ചകളുടെ ശല്യം കുറയാറില്ല. ഇങ്ങിനെയുള്ള അവസരങ്ങൾ ശർക്കരയും വിനാഗിരിയും ഉപയോഗിച്ചുളള വിദ്യ പരീക്ഷിക്കാം.
ആദ്യം ഒരു ഗ്ലാസിൽ അരഭാഗത്തോളം വിനാഗിരി എടുക്കുക. ശേഷം ശർക്കര ഒന്ന് ചൂടാക്കുക. അൽപ്പം അലിഞ്ഞ ശർക്കര പിന്നീട് വിനാഗിരി എടുത്ത ഗ്ലാസിന്റെ വായ്ഭാഗത്ത് ആയി തേച്ച് കൊടുക്കുക. തേയ്ക്കുമ്പോൾ ഗ്ലാസിന്റെ അകത്തേയ്ക്ക് കൂടി അൽപ്പം തേച്ച് കൊടുക്കണം. പിന്നീട് ഗ്ലാസിന് പുറത്തുള്ള ശർക്കര തുണിയോ പേപ്പറോ ഉപയോഗിച്ച് തുടച്ച് നീക്കാം. മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ കെണിയിൽ ഈച്ചകൾ വീണ് ചാകുന്നത് കാണാം.
ഈച്ചകളെ വളരെ പെട്ട്ന്ന് ആകർഷിക്കുന്ന ഭക്ഷണ പദാർഥം ആണ് ശർക്കര. അതുകൊണ്ട് തന്നെ ശർക്കര തേച്ച് പിടിപ്പിക്കുന്ന വേളയിൽ തന്നെ ഈച്ചകൾ വന്നിരിക്കുന്നത് കാണാം. ശർക്കരയിൽ ഇരിക്കുന്ന ഈച്ചകൾ ഗ്ലാസിനുള്ളിലെ വിനാഗിരിയിലേക്ക് വീഴും. ഇവ അൽപ്പ നേരം കൊണ്ടുതന്നെ ചത്തു പോകും.
കെണിയൊരുക്കാൻ വിനാഗിരി എടുക്കുമ്പോൾ ശ്രദ്ധിക്കണം. ഒരിക്കലും പഴകിയ വിനാഗിരി ഉപയോഗിക്കരുത്. പഴകുന്തോറും വിനാഗിരിയുടെ വീര്യം കുറയും. അതിനാൽ ഈച്ചകൾ പെട്ടെന്ന് ചാകില്ല. പുതിയ വിനാഗിരി വേണം ഉപയോഗിക്കാൻ.
Discussion about this post