ബെംഗളൂരു: ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടിഎമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപയുമായി ഡ്രൈവര്‍ മുങ്ങി. ബുധനാഴ്ചയായിരുന്നു സംഭവം. പുതിയ കറന്‍സികളാണ് വാഹനത്തിലുണ്ടായിരുന്നത്.
ലോജിടെക് എന്ന കമ്പനിയാണ് ശാഖകളില്‍നിന്ന് പണം ശേഖരിച്ച് എടിഎമ്മുകളില്‍ നിറയ്ക്കുന്നതിനുള്ള കരാര്‍ എടുത്തിരുന്നത്. സംഭവത്തില്‍ ഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നോട്ടുകളുടെ സീരിയല്‍ നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട പണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post