ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ പെട്രോള്‍ പമ്പില്‍ ഐഎസ് നടത്തിയ ട്രക്ക്ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദിലെ ഹില്ലാ നഗര പ്രാന്തത്തിലെ പെട്രോള്‍ പമ്പിലാണ് ആക്രമണം നടന്നത്. കര്‍ബലയിലെ തീര്‍ഥാടനത്തിനുശേഷം നാട്ടിലേക്കു മടങ്ങിയ ഇറാന്കാരാണു കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.
ബാഗ്ദാദില്‍നിന്ന് 100 കിലോമീറ്റര്‍ തെക്കാണു ഹില്ലാ നഗരം. നഗരപ്രാന്തത്തിലെ ഷോമാലി ഗ്രാമത്തിലെ പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന തീര്‍ത്ഥാടകരുടെ ഏഴു ബസുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാനു പുറമേ, ബഹറിന്‍, ഇറാക്ക് എന്നിവിടങ്ങളില്‍നിന്നുള്ള ഷിയാ തീര്‍ത്ഥാടകരും ബസുകളിലുണ്ടായിരുന്നു. സ്ഫോടനം നടന്ന പ്രദേശം മുഴുവനായും തകര്‍ന്നതായാണ് സൂചന.
Discussion about this post