നിലമ്പൂരില്‍ പൊലീസ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെപ്പറ്റി ഒരക്ഷരം പോലും മിണ്ടാതെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വിപ്ലവ നക്ഷത്രം ഫിദല്‍ കാസ്‌ട്രോയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതില്‍പ്പരം അശ്ലീലമായി മറ്റൊന്നില്ലെന്ന് വിടി ബല്‍റാം എംഎല്‍എ. രണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരേയാണ് നിങ്ങളുടെ സര്‍ക്കാര്‍ കൊന്നുകളഞ്ഞിരിക്കുന്നതെന്നും വിടി കുറിക്കുന്നു.
ഫേസ്ബുക്കിലും നിയമസഭയിലും പരസ്യമായ നിലപാട് സ്വീകരിച്ച് ആളാവാന്‍ നോക്കാതെ പാര്‍ട്ടി കമ്മറ്റികളില്‍ മാത്രം അഭിപ്രായം പറഞ്ഞ് തിരുമ്മല്‍ ശക്തികളാവുന്ന ഇടതുപക്ഷത്തെ യുവജന നേതാക്കന്മാര്‍ ഈ വിഷയത്തിലും കമാന്നൊരക്ഷരം പ്രതികരിക്കുമെന്ന് തോന്നുന്നില്ലെന്നും പിണറായി സര്‍ക്കാരിന്റെ ഈ മനുഷ്യക്കുരുതിയെക്കുറിച്ച് സഖാവ് എംഎ ബേബിയെങ്കിലും പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post