പനാജി: അതിര്‍ത്തിയിലെ വെടിവയ്പ് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് ഇന്ത്യയോട് അഭ്യര്‍ഥിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ രണ്ടു ദിവസമായി ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഭയന്നാണ് പാക്കിസ്ഥാന് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചതെന്ന് ഗോവയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പരീക്കര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ഇനിയും ലംഘിച്ചാല്‍ ശക്തമായ മറുപടിയായിരിക്കും ഇന്ത്യന്‍ സൈന്യം നല്‍കുക. പാക്കിസ്ഥാന് പ്രകോപനം അവസാനിപ്പിച്ചാല്‍ വെടിനിര്‍ത്തലിനു തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയില്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും ഒരാളുടെ മൃതദേഹം പാക് സൈന്യം വികൃതമാക്കുകയും ചെയ്തതോടെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി ശക്തമാക്കിയത്.
Discussion about this post