പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മഹല്ല് ജമാഅത്ത് ഭരണസമിതിയായ ഹിദായത്തുല്‍ ഇസ്ലാം കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സമസ്ത ഇ.കെ വിഭാഗം പാനല്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു.
ഇ.കെ വിഭാഗത്തിന്റെ പാനലിന് 919 വോട്ടും എസ്ഡിപിഐ ജില്ല പ്രസിഡണ്ട് കെ.കെ അബ്ദുള്‍ ജല്ലാര്‍ ഉള്‍പ്പെടുന്ന എതിര് പാനലിന് 514 വോട്ടുമാണ് ലഭിച്ചത്. എപി വിഭാഗം സുന്നി നേതാവ് കെ.കെ നാസര്‍ ഹാജിയുടെ നേതൃത്വത്തിലായിരുന്നു ഈ പാനല്‍.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.പി. അബ്ദുസലാം മൗലവി മുഖ്യരക്ഷാധികാരിയായ മഹല്ല് അട്ടിമറി വിജയത്തിലൂടെ കഴിഞ്ഞ നാലുവര്‍ഷമായി പോപുലര്‍ ഫ്രണ്ട്, സമസ്ത എ.പി വിഭാഗം, ഐ.എന്‍.എല്‍ സംയുക്ത കൂട്ടുകെട്ടാണ് ഭരിച്ചിരുന്നത്.
ദിവസങ്ങളോളം ഇരുവിഭാഗവും പ്രചാരണം നടത്തിയതിനാല്‍ ആകാംക്ഷ മുറ്റിനിന്ന അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാന വഖഫ് ബോര്‍ഡ് നിയോഗിച്ച റിട്ടേണിങ് ഓഫിസര്‍ അഡ്വ. മുഹമ്മദ് ജുനൈസിന്റെ മേല്‍നോട്ടത്തിലാണ് ശക്തമായ പൊലീസ് സന്നാഹത്തോടെയായിരുന്നു വോട്ടെടുപ്പ്.
Discussion about this post