ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം രാജ്യത്തെ പോസ്റ്റ് ഓഫീസുകളില്‍ എത്തിയ നിക്ഷേപം 32,631 കോടി രൂപ. രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ എത്തിയ പണത്തിന്റെ കണക്ക് പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
നവംബര്‍ 10 മുതല്‍ 24 വരെ പോസ്റ്റ് ഓഫീസുകള്‍ 3680 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കുകയും ചെയ്തതായി പോസ്റ്റല്‍ വകുപ്പ് മേധാവി ബി വി സുധാകര്‍ അറിയിച്ചു.
Discussion about this post