കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിപിഐഎം നേതാവും കളമശേരി മുന്‍ ഏരിയ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സക്കീറിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. നേരത്തെ കീഴ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സക്കീര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ പ്രതിയായ ശേഷം മൂന്ന് ആഴ്ചയോളം ഒളിവിലായിരുന്ന സക്കീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പോലീസില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയെയും സര്‍ക്കാര്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തിരുന്നു.
Discussion about this post